മൂന്ന് വർഷമായി കാണാതായ ഭർത്താവിനെ തേടി ഇന്ത്യൻ യുവതി മകനോടൊപ്പം യുഎഇയിലേക്ക്…

മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഒരു ഇന്ത്യൻ യുവതി മകനുമായി ദുബായിലേക്ക് പറന്നത്. ഷാർജയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സഞ്ജയ് മോത്തിലാൽ പർമറിനെ പെട്ടന്ന് കാണാതാവുകയായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. 2021 മാർച്ചിലാണ് സഞ്ജയ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. ഗുജറാത്തിലെ വഡോദര സ്വദേശിയാണ് സഞ്ജയ്. അബുദാബിയിലെ ഇന്ത്യൻ എംബസി മുഖേന അദ്ദേഹത്തിൻ്റെ കുടുംബം യുഎഇ അധികൃതർക്ക് ആളെ കാണാനില്ലെന്ന് റിപ്പോർട്ട് നൽകി. പലതവണ ശ്രമിച്ചിട്ടും തുടർനടപടികൾ ഉണ്ടായിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല. സഞ്ജയുടെ ഭാര്യ കോമളും 20 വയസ്സുള്ള മകൻ ആയുഷും കഴിഞ്ഞയാഴ്ച ദുബായിൽ എത്തിയിരുന്നു. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയാണ് ഞങ്ങൽ ഇവിടേക്ക് എത്തിയത്. ഞങ്ങൾ അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തണം. ഒരു മനുഷ്യന് എങ്ങനെ പെട്ടെന്ന് അപ്രത്യക്ഷമാകും? ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ആയുഷിന് പ്രതീക്ഷയുണ്ട്. “ഞങ്ങൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു, അദ്ദേഹം രാജ്യം വിട്ടിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു. അദ്ദേഹം ജയിലിൽ ഇല്ലെന്ന് ഇന്ത്യൻ കോൺസുലേറ്റും ഞങ്ങളോട് പറഞ്ഞു, എന്നാൽ അദ്ദേഹത്തിൻ്റെ സ്‌പോൺസറെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തുമെന്ന് ഉറപ്പുണ്ട്”, ഭാര്യ കോമളം പറഞ്ഞു. തൻ്റെ ഭർത്താവ് അവരെ പതിവായി വിളിക്കുമായിരുന്നു. പലപ്പോഴും ദിവസത്തിൽ രണ്ടുതവണ. ” ഒരു ദിവസം പോലും ആ വിളി അദ്ദേഹം മുടക്കിയിരുന്നില്ല, എൻ്റെയും മക്കളുടെയും സുഖ വിവരങ്ങൾ തിരക്കുമായിരുന്നു, പണം അയക്കുമായിരുന്നു, പെട്ടെന്ന് ഒരു ദിവസം മുതൽ ഫോൺ വിള് അങ്ങ് നിന്നു. മകൻ്റെ പിറന്നാളിന് പോലും വിളിച്ചില്ല,” കോമളം പറഞ്ഞ് നിർത്തി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

എന്നാൽ 2021 ജൂലൈ 8-ന് സഞ്ജയിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കോമളിന് ഒരു മെസേജ് വന്നിരുന്നു. തൻ്റെ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു ആ മെസേജ്. ​ഗുജറാത്തി ഭാഷയിലായിരുന്നു അത്. ഇതിന് മുമ്പ് ഒരിക്കൽ പോലും ഫേസ്ബുക്കിലൂടെ തന്നെ കോൺടാക്ട് ചെയ്തിട്ടില്ലെന്നും കോമൾ വ്യക്തമാക്കി. എനിക്ക് മെസേജേ വന്നയുടൻ തന്നെ മെസഞ്ചറിലടെ വിളിക്കാൻ ശ്രമിച്ചു. എന്നാൽ കോൾ എടുത്തില്ല. അതിനുശേഷം സഞ്ജയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ല. സഞ്ജയ്‌യെ ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോ ഷെയർ ചെയ്ത് കൊണ്ട് അമ്മയും മകനും യുഎഇയിലെ പ്രാദേശിക ഗുജറാത്തി സമൂഹത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ ശ്രമങ്ങൾ ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. “ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയും ആളുകളുമായി സംസാരിക്കുകയും ചെയ്തു.” പ്രശ്‌നം കൂടുതൽ ശക്തമാക്കാൻ കുടുംബം ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും സമീപിച്ചിട്ടുണ്ട്. ഞങ്ങളുടെ പാർലമെൻ്റ് അംഗം (എംപി) എംബസിക്ക് കത്തെഴുതി, പക്ഷേ എല്ലാ പ്രതികരണങ്ങളും ഒന്നുതന്നെയാണ്. ഞങ്ങൾ ഒരു കുരുക്കിൽ കുടുങ്ങിയതുപോലെ തോന്നുന്നു.” അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ആഗസ്ത് 13 ന് അവർക്ക് അവസാനമായി ലഭിച്ച ഔദ്യോഗിക ആശയവിനിമയം, സഞ്ജയ് ഇപ്പോഴും യുഎഇയിൽ ഉണ്ടെന്നും, അദ്ദേഹത്തിനെതിരെ നിയമപരമായ കേസുകളൊന്നുമില്ലെന്നും ഷാർജയിലെ തൊഴിലുടമ “ഒളിവിൽപ്പോയതായി” എന്നുമാണ്. ഞങ്ങൾ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. സഞ്ജയ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്താ പറ്റിയത് എന്ന് ഞങ്ങൾക്ക് അറിയണം, കോമളം പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy