
ദുബായിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൽ തീപിടിത്തം
ദുബായിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൽ തീപിടിത്തം. ദേരയിലെ അബൂബക്കർ അൽ സിദ്ദിഖ് മെട്രോ സ്റ്റേഷനിൽ നിന്ന് അൽപം അകലെയുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.30 ഓടെയാണ് സംഭവം. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി. മൂന്ന് അഗ്നിശമന വാഹനങ്ങൾ എത്തിയാണ് തീ അണക്കാൻ ശ്രമിച്ചത്. ഗോഡൗണിന് സമീപം നിരവധി കെട്ടിടങൾ ഉണ്ടായിരുന്നു. തീപിടിത്തത്തിൻ്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)