Posted By ashwathi Posted On

​ഗൾഫ് രാജ്യങ്ങളിൽ ഇനി കുളിരണിയും; വേനൽക്കാലത്തിന് അവസാനം

യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്തിന് അവസാനമായി. ഇന്നു (സെപ്റ്റംബർ 22 ) മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസത്തോളം നീണ്ടു നിന്ന ചൂടുകാലത്തിന് അവസാനമാകുന്നതോടെ അന്തരീക്ഷ താപനില കുറയും. കൂടാതെ രാത്രിയും പകലും ഒരുപോലെ ദൈർഘ്യം ഉള്ളതാവും. തുടർന്ന് രാത്രിയുടെ ദൈർഘ്യം വർധിച്ച് തുടങ്ങും. അതേസമയം താപനില പതിയെ 25 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. തുടർന്ന് നവംബർ മാസത്തോടെ ശീതകാലത്തിന് തുടക്കം കുറിക്കും. നവംബർ മുതൽ മാർച്ച് വരെ മഴക്കാലം തുടർന്ന് ഈ കാലയളവിൽ വർഷത്തിലെ 22 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മാസം തന്നെ മേഘങ്ങൾ രൂപപ്പെടാനും ചിലയിടങ്ങളിൽ മിന്നലോട് കൂടിയ മഴക്കും ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾ കഴിയുന്നതോടെ സൗദിയിലും അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങും. ഇതോടെ അറേബ്യയിൽ ഉടനീളം എന്നപോലെ സൗദിയിലും മഴക്കാലം എത്തുമെന്ന് അധികൃതർ പറയും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *