ജോലിയുടെ ഭാഗമായും മറ്റും ദിവസവും മണിക്കൂറുകളോളം ഇരിക്കേണ്ടി വരുന്നവരുണ്ട്. ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. പോസ്ചർ തകരാറിലാവുക മാത്രമല്ല പലതരത്തിലുള്ള ജീവിതശൈലീരോഗങ്ങൾക്കും മണിക്കൂറുകളോളമുള്ള ഇരിപ്പ് കാരണമാകാറുണ്ട്. ഇപ്പോഴിതാ ദീർഘസമയം ഇരിക്കുന്നതുവഴിയുള്ള പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള വ്യായാമരീതിയേക്കുറിച്ച് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആയിരത്തിലേറെയാളുകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ദിവസവും മുപ്പതുമുതൽ നാൽപതുമിനിറ്റ് വരെ വ്യായാമം ചെയ്യുന്നതിലൂടെ ഇരിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാനാകുമെന്ന് ഗവേഷകർ കണ്ടെത്തിയത്.
ദിവസവും പത്തുമണിക്കൂർ ഇരിക്കുന്നവരിൽ നാൽപതുമിനിറ്റെങ്കിലും മിതമായ വ്യായാമം മുതൽ കഠിനമായവ വരെ ചെയ്യുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. ഉദാസീനമായി ഇരിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും അകാലമരണത്തിനും സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.
ദൈനംദിന ജീവിതത്തിൽ കഴിയാവുന്നത്ര ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുണംചെയ്യുമെന്നും ഗവേഷകർ പറയുന്നുണ്ട്. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം നടക്കുന്നതും വീട്ടുജോലികളിൽ ഏർപ്പെടുന്നതും കുട്ടികൾക്കൊപ്പം ഔട്ട്ഡോർ ഗെയിമുകളിൽ ഏർപ്പെടുന്നതുംപോലും മാറ്റമുണ്ടാക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU