ഷാർജ: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സർവീസിന്റെ ആദ്യഘട്ടം ഷാർജയിൽ ആരംഭിച്ചു. തുടക്കത്തിൽ 3 റൂട്ടുകളിലായി 10 ഇലക്ട്രിക് ബസുകളാണ് പ്രവർത്തനം ആരംഭിച്ചത്. യുഎഇയുടെ കാർബൺ രഹിത പദ്ധതിയായ നെറ്റ് സീറോ 2050യ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
9 മീറ്റർ വരെ നീളമുള്ള ബസിൽ 41 പേർക്കു യാത്ര ചെയ്യാം. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് ബസിനുള്ളിലെ താപനില ക്രമീകരിക്കുന്ന സംവിധാനവുമുണ്ട്. ദുബായ്, അജ്മാൻ, അൽഹംറിയ സിറ്റി എന്നിവിടങ്ങളിലേക്കാണ് 10 ഇ– ബസുകൾ സർവീസ് നടത്തുന്നതെന്ന് അതോറിറ്റി മേധാവി യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു.
ഇന്റർസിറ്റി ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റുമായി സഹകരിച്ച് യാത്രക്കാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റൂട്ടുകൾ തിരഞ്ഞെടുത്തത്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്കു ഇ–ബസുകൾ വ്യാപിപ്പിക്കും.അടുത്ത ഘട്ടത്തിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്നും പറഞ്ഞു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU