
ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയച്ച ശേഷം നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയച്ച ശേഷം നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി കാവുംപുറത്ത് കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയച്ച ശേഷം വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. പ്രതി മുഖം മറച്ചാണ് യുവതിയുടെ വീട്ടിൽ എത്തിയത്. യുവതി ബഹളംവെച്ചതോടെ ഇയാൾ വീട്ടിൽ നിന്ന ഇറങ്ങി ഓടി രക്ഷപ്പെട്ടു. യുവതിയുടെ മോർഫ് ചെയ്ത വിഡിയോകളും ഇയാൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നേരത്തെയും ഇയാളിൽനിന്ന് യുവതി അതിക്രമം നേരിട്ടിരുന്നു. ശല്യം പതിവായതോടെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)