
യുഎഇയിൽ ഈ മേഖലയിലെ മലയാളികളടക്കമുള്ളവർക്ക് ഭരണാധികാരിയുടെ പെരുന്നാൾ സമ്മാനമായി 50 ലക്ഷം ദിർഹം
യുഎഇ അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് ഭരണാധികാരിയുടെ വമ്പൻ പെരുന്നാൾ സമ്മാനം. ബലിപെരുന്നാൾ പ്രമാണിച്ച് മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഭരണാധികാരി പ്രഖ്യാപിച്ചു. അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തവർക്കാണ് തുക വിതരണം ചെയ്യുക. സാമ്പത്തിക സഹായം മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമാണിതെന്ന് അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും അവരുടെ പുരോഗതിക്കുമായി സംഭാവന ഉപകരിക്കുമെന്ന് അജ്മാൻ കിരീടാവകാശിയുടെ ഓഫിസ് തലവനും അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംലാസി പറഞ്ഞു. തുക വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു കഴിഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)