വീട്ടുകാരുമായി പിണങ്ങി കനെയുംകൂട്ടി പിതാവ് ഗൾഫിലേക്ക് കടന്നു. രണ്ട് മക്കളിൽ ഒരാളെ കൂട്ടിയാണ് പിതാവ് ഗൾഫിലേക്ക് പോയത്. തുടർന്ന് മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് പറഞ്ഞ് മാതാവ് പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തി. ശേഷം ഹൈക്കോടതി നിർദ്ദേശം നൽകിയതോടെ പൊലീസ് ഇൻ്റർപോളിൻ്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. 2022 ൽ കാഞ്ഞങ്ങാട്ടാണ് സംഭവം. അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവ് ഷക്കീറി(40)നെതിരെ പരാതി നൽകിയത്. തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു. നാട്ടിലെത്തിയ ഷക്കീറിനെയും കുഞ്ഞിനെയും കോടതിയിലെത്തിച്ചപ്പോൾ ഇളയമകനെ കൂട്ടി തബ്ഷീറയും എത്തിയിരുന്നു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയാണ് മൂത്തമകൻ. രണ്ടരവർഷത്തിനു ശേഷം മാതാവിനൊപ്പം സഹോദരനെ കണ്ടതും അവൻ ഓടിയെത്തി കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്നേഹം പങ്കിട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU