യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റം കൂടുതൽ ജോലി സാധ്യതകൾ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ട് ഗവൺമെന്റ് അധികൃതർ. എഐ റിട്രീറ്റിൽ വച്ചാണ് അധികൃതർ ഇക്കാര്യം പറഞ്ഞത്. 2030-ഓടെ യുഎഇയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാർക്കറ്റിൽ 28.54 ശതമാനം വാർഷിക വളർച്ചാ നിരക്ക് (CAGR 2024-2030) പ്രതീക്ഷിക്കുന്നുണ്ട്. വിപണി അളവ് 4,285.00 ദശലക്ഷം ഡോളർ വരുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഡയറക്ടർ സയീദ് അൽ ഫലാസി പറഞ്ഞു.
ബിസിനസ് മേഖലയിൽ അവിഭാജ്യ ഘടകമായി എ ഐ മാറിക്കൊണ്ടിരിക്കുകയാണ്. എ ഐ എന്ന് ചിന്തിക്കുമ്പോൾ അത് ഒറ്റയ്ക്കല്ല പ്രവർത്തിക്കുന്നത്. അതിനായൊരു ടീമുണ്ട്. പല റോളുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ധസംഘമുണ്ട്. അതിനാൽ ജോലികൾ AI-ക്ക് മാത്രമായിരിക്കില്ല, മറിച്ച് അനുബന്ധ മേഖലകളിലുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ അപേക്ഷകർക്ക് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, സ്വാഭാവിക ഭാഷാ കഴിവുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം അനിവാര്യമാണ്. വ്യവസായങ്ങളിലുടനീളമുള്ള AI സാങ്കേതികവിദ്യകളുടെ വർധിച്ച സ്വീകാര്യത, AI അൽഗോരിതം, ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ പുരോഗതി എന്നിവ യുഎഇയിലെ എഐ മാർക്കറ്റിൽ വൻ വളർച്ചയും വികസനവുമുണ്ടാക്കും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സഹായത്തോടെ ദുബായ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എഐ നിയന്ത്രിക്കുന്ന ഏകദേശം 25ഓളം പ്രവർത്തനങ്ങളുണ്ട്. പ്രധാന സംരംഭം സ്മാർട്ട് പൊലീസ് സ്റ്റേഷനുകളാണെന്നും ദുബായ് പോലീസിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. അതേസമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് പലർക്കും ജോലി നഷ്ടമാകാനോ മാറ്റങ്ങൾ വരാനോ സാധ്യതയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ നമ്മൾ എങ്ങനെ ജീവിക്കുകയും പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്നത് മാത്രമേ AI പരിവർത്തനം ചെയ്യുകയുള്ളൂ. വിവിധ ജോലികൾ എളുപ്പമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഉപകരണമാണ് AI, എന്നാൽ ചില റോളുകളിൽ മനുഷ്യരെ മാറ്റിസ്ഥാപിക്കാൻ എഐ ക്ക് സാധിക്കില്ലെന്നും മനുഷ്യൻ തന്നെ ആ ജോലികൾ ചെയ്യേണ്ടിവരുമെന്നും അൽ റസൂഖി കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq