ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ‘കൗക്കബ് സുഹാൽ’ ആണ് ആദ്യം അടച്ചുപൂട്ടിയത്. ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിലുമാണ് റസ്‌റ്റോറൻ്റ് പ്രവർത്തിച്ചിരുന്നത്. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പാനൂർ റസ്റ്റോറൻ്റും അതോറിറ്റി പൂട്ടിച്ചു. അവിടുത്തെ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുകയും ചെയ്തു. ഈ മാസം ആദ്യം, അബുദാബിയിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒരു റെസ്റ്റോറൻ്റ് അടച്ചുപൂട്ടിയിരുന്നു. ജൂലൈയിൽ സമാനമായ സംഭവത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യവസ്തുക്കൾ വിളമ്പുന്നതിനും മറ്റ് ശുചിത്വ ചട്ടങ്ങൾ ലംഘിച്ചതിനും രണ്ട് റെസ്റ്റോറൻ്റുകൾ അടച്ചുപൂട്ടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU