യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇടിവ് രേഖപ്പെടുത്തി. ഡോളറിന്റെ ഡിമാൻഡ് വർധിച്ചതോടെയാണ് ഇന്ത്യൻ രൂപക്ക് ഇടിവുണ്ടായത്. വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിർഹം നിരക്ക് 22.80, യുഎഇ സമയം രാവിലെ 9.15) എന്ന നിലയിലായിരുന്നു. 83.5925 (22.78) എന്ന മുൻ നിരക്കിനെ അപേക്ഷിച്ച് 0.1% കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിക്കാരിൽ നിന്നും ഡോളറിന്റെ ആവശ്യകത ഉയർന്നത് പ്രധാന കാരണമാണ്. കൂടാതെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനകളും വിപണിയിൽ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ രൂപ കഴിഞ്ഞ ആഴ്ച മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 83.48 ആയി ഉയർന്നു. വിദേശ നിക്ഷേപകർ സെപ്റ്റംബറിൽ ഇതുവരെ ഏകദേശം 10 ബില്യൺ ഡോളർ ഇന്ത്യൻ ഇക്വിറ്റികളും കടവും വാങ്ങി, കഴിഞ്ഞ വർഷം ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വരവാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU