Posted By ashwathi Posted On

യുഎഇയിൽ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ റോഡിലിറങ്ങി

റാസൽഖൈമയിൽ വാഹനാപകടത്തിൽപ്പെട്ട യുഎഇ സ്വദേശിയെ രക്ഷപ്പെടുത്താൻ ഹെലിക്പോറ്റർ റോഡിലിറക്കി. ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിൻറെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കാറിൻ്റെ മുൻഭാഗം തകർന്നു, ബോണറ്റും ഫ്രണ്ട് ബമ്പറും തകർന്നു. ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ രക്ഷപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. പറന്നെത്തിയ ഹെലിക്പോറ്റർ റോഡിന് നടുവിലിറക്കി, എമർജൻസി ടീം അംഗങ്ങൾ പരിക്കേറ്റ വ്യക്തിക്ക് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകുകയും ഇദ്ദേഹത്തെ പെട്ടെന്ന് ആംബുലൻസിൽ നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റുകയുമായിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചത്. ഹെലികോപ്റ്ററിലാണ് ഇദ്ദേഹത്തെ ആശുപതിയിലെത്തിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

വീഡിയോ കാണാം..

Comments (0)

Leave a Reply

Your email address will not be published. Required fields are marked *