Posted By rosemary Posted On

യുഎഇയിൽ ഇനി വർക്ക്‌ പെർമിറ്റും റെസിഡൻസി വിസയും എടുക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം

യുഎഇയിൽ വർക്ക് പെർമിറ്റും റെസിഡൻസി വിസയും ലഭിക്കാൻ ദിവസങ്ങൾ മതി. ഒരു മാസമെടുത്തിരുന്ന പ്രോസസ്സിം​ഗ് ഇപ്പോൾ വെറും അഞ്ച് ദിവസമായാണ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം കുറച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങൾ വളരെ ലളിതമാക്കുന്നതിൻ്റെ ഭാഗമാണ് കാര്യക്ഷമമായ യുഎഇ വിസ അപേക്ഷാ പ്രക്രിയ.

യുഎഇ വർക്ക് ബണ്ടിൽ എല്ലാ എമിറേറ്റുകളിലുടനീളമുള്ള തൊഴിലുടമകൾക്ക് അപേക്ഷാ പ്രക്രിയയെ സുഗമമാക്കുന്നു. അതിനാൽ യുഎഇ റെസിഡൻസി വിസയ്‌ക്ക് അപേക്ഷിക്കുമ്പോൾ 16-ന് പകരം അഞ്ച് ഡോക്യുമെൻ്റുകൾ മാത്രമേ നൽകേണ്ടതുള്ളൂ. പുതിയ വർക്ക് പെർമിറ്റ്, വിസ, തൊഴിൽ കരാർ, എമിറേറ്റ്‌സ് ഐഡി, റെസിഡൻസി എന്നിവ ഇഷ്യൂ ചെയ്യുന്നത് വേ​ഗത്തിലായിരിക്കും.

ഈ വർഷം ആദ്യം, ബ്യൂറോക്രസി കുറയ്ക്കുന്നതിൻ്റെ ഭാഗമായി ദുബായിൽ റെസിഡൻസി വിസ നടപടിക്രമങ്ങൾ ലളിതമാക്കിയിരുന്നു, എന്നാൽ ഇപ്പോൾ അത് രാജ്യത്തുടനീളം വ്യാപിപ്പിക്കുകയാണ്. പദ്ധതികളുടെ രണ്ടാം ഘട്ടം ഏകദേശം 600,000 കമ്പനികളിലെ 7 ദശലക്ഷത്തിലധികം തൊഴിലാളികളെ ഉൾക്കൊള്ളും. വർക്ക് ബണ്ടിലിൻ്റെ മൂന്നാം ഘട്ടം ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *