സംസ്ഥാനത്ത് സ്വർണ്ണ വില ഇന്ന് സർവകാല റെക്കോഡിലേക്ക്. ഒരു ഗ്രാമിന് 10 രൂപ കൂടി 7,110 രൂപയും പവന് 80 രൂപ കൂടി 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. സെപ്റ്റംബർ 27ന് കുറിച്ച് പവന് 56,800 രൂപയെന്ന റെക്കോഡാണ് ഇതോടെ മറികടന്നത്.
18 കാരറ്റ് സ്വർണ്ണ വിലയും ഇന്ന് ഗ്രാമിന് അഞ്ച് രൂപ കൂടി 5,880 രൂപയിലെത്തി. വെള്ളി വില തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ നിൽക്കുകയാണ്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ടത് രാജ്യത്ത് സ്വർണ്ണാഭരണങ്ങൾക്ക് ഡിമാൻഡ് കൂട്ടുന്നത് ഇവിടെ വില കയറാൻ കാരണമാകുന്നുണ്ട്. വിവാഹങ്ങൾക്കും മറ്റുമായി സ്വർണ്ണം വാങ്ങേണ്ടവർക്ക് സ്വർണ്ണ വില ഉയരുന്നത് ആശങ്കയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,800 രൂപയാണെങ്കിലും അതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാൾമാർക്ക് ചാർജ് (45 രൂപ+ 18% ജിഎസ്ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേർത്ത തുകയാണ് നൽകേണ്ടത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് വില കൂടുകയും ചെയ്യും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU