അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഡെലിവറി റൈഡറിനെ തേടിയെത്തിയത് വൻ തുകയുടെ ഭാ​ഗ്യ സമ്മാനം

ഏറ്റവും പുതിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ബംഗ്ലാദേശി സ്വദേശിയായ ഡെലിവറി റൈഡറിന് വൻ തുകയുടെ ഭാ​ഗ്യ സമ്മാനം. 20 ദശലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന 50 കാരനായ അബുൽ മോൻസൂർ 2007 മുതൽ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ഏറ്റവും പുതിയ നറുക്കെടുപ്പിൽ അബുൽ മോൻസൂറും സുഹൃത്തുക്കളും ചേർന്ന് അഞ്ച് ടിക്കറ്റുകൾ വാങ്ങി. അതിൽ ഒന്നിലൂടെയാണ് ഭാഗ്യസമ്മാനം നേടിയത്. വർഷങ്ങളായി ടിക്കറ്റ് വാങ്ങിയിട്ട് ഇപ്പോൾ വിജയിച്ചപ്പോൾ അബുലിന് വിശ്വസിക്കാനായില്ല. തൻ്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും തൻ്റെ സ്വപ്നമായ ബിസിനസ് തുടങ്ങുന്നതിനും പണം ഉപയോ​ഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒക്ടോബറിൽ, മഹത്തായ സമ്മാനം നേടാനുള്ള അവസരത്തിന് പുറമെ, ഒക്ടോബറിലുടനീളം എല്ലാ ദിവസവും 24 കാരറ്റ് സ്വർണ്ണ ബാർ നേടാനുള്ള അവസരവും ബി​ഗ് ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്. ഒക്ടോബറിൽ വാങ്ങുന്ന ഓരോ ടിക്കറ്റും നവംബർ 3-ന് നടക്കുന്ന ഗ്രാൻഡ് ഡ്രോയിലും ഇടം നേടുന്നു, അവിടെ ജയിക്കുന്ന ഭാഗ്യശാലിക്ക് 20 ദശലക്ഷം ദിർഹം സമ്മാനം ലഭിക്കും. നവംബർ 3ന് നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ആഡംബര കാറുകളും നൽകുന്നു. ഈ സമ്മാനങ്ങൾക്ക് പുറമേ, പങ്കെടുക്കുന്നവർക്ക് ആഡംബര കാറുകളും നേടാനുള്ള അവസരമുണ്ട്. 355,000 ദിർഹം വിലയുള്ള ഒരു റേഞ്ച് റോവർ വെലാർ നവംബർ 3 നും 470,000 ദിർഹം വിലയുള്ള BMW 840i ഒക്ടോബർ 1 നും നറുക്കെടുപ്പ് ഡിസംബർ 3 നും നടക്കും. www.bigticket.ae എന്ന വെബ്സൈറ്റിലോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ ഐൻ എയർപോർട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിലോ ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy