രാജ്യത്ത് ബസിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. സര്‍വ്വീസുകളെക്കുറിച്ച് തത്സമയ വിവരം നല്‍കാന്‍ പുതിയ പദ്ധതിയുമായി അധികൃതർ. ഇതിനായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അമേരിക്കയിലെ സ്വിഫ്റ്റിലി എന്ന കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. അമേരിക്കയിലെ ട്രാന്‍സിറ്റ് ഡേറ്റ സേവന ദാതാവാണ് സ്വിഫ്റ്റിലി. ആര്‍ടിഎയുടെ റിയല്‍ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ കൃത്യമാക്കുക എന്നതാണ് ഇവരുടെ ദൗത്യം. ബസ് വൈകാന്‍ സാധ്യതയുണ്ടെങ്കില്‍ അക്കാര്യം യാത്രക്കാര്‍ക്ക് മുന്‍കൂര്‍ ലഭ്യമാകും. ദുബായില്‍ സര്‍വ്വീസ് നടത്തുന്ന പൊതുബസുകളുടെ വിവരം വിവിധ മൊബൈല്‍ ആപ്പുകള്‍ വഴി തത്സമയം യാത്രക്കാരിലെത്തിക്കാനാണ് പദ്ധതി. ഒരോ സ്റ്റോപ്പിലും ബസ് എത്തിച്ചേരാന്‍ സാധ്യതയുള്ള സമയം, ലക്ഷ്യസ്ഥാനത്തേക്ക് വേണ്ടിവരുന്ന സമയം, ഗതാഗതക്കുരുക്ക്, ഓട്ടത്തിനിടെ ബസുകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ എന്നീ വിവരങ്ങള്‍ തത്സമയം യാത്രക്കാര്‍ക്ക് ഇതിലൂടെ അറിയാൻ സാധിക്കും. ഗതാഗതക്കുരുക്ക് കടന്ന് ബസ് കൃത്യം എത്രമണിക്ക് സ്റ്റോപ്പില്‍ എത്തുമെന്ന് എസ് ഹെയില്‍ ആപ്ലിക്കേഷന്‍, മറ്റ് ട്രാവല്‍ പ്ലാനിങ് ആപ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ അറിയാൻ സാധിക്കും. യാത്രക്കാർക്ക് ഏറെ നേരം ബസ് കാത്ത് നില്‍ക്കുന്നതും ബസ് കിട്ടാതെ പോകുന്നതും ഈ സംവിധാനത്തിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU