‘ഇസ്രായേൽ നിർമിത ടൈം മെഷീൻ’ വഴി യുവാക്കളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികൾ തട്ടിയത് 35 കോടിയോളം രൂപ. കാൻപുർ സ്വദേശികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബായുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രായമായവരെ സമീപിച്ച് ‘ഇസ്രായേൽ നിർമിത ടൈം മെഷീൻ’ വഴി യുവാക്കളാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. പരാതിയെ തുടർന്ന് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും കാൻപൂരിൽ റിവൈവൽ വേൾഡ് എന്ന പേരിൽ ഒരു തെറാപ്പി സെന്റർ ഓപ്പൺ ചെയ്തിരുന്നു. സ്രായേലിൽ നിന്ന് കൊണ്ടുവന്ന ഒരു യന്ത്രം ഉപയോഗിച്ച് 60 വയസുകാരനെ 25 വയസുകാരനാക്കി മാറ്റും എന്നായിരുന്നു ദമ്പതികളുടെ അവകാശവാദം. ‘ഓക്സിജൻ തെറാപ്പി’ വഴി പ്രായമായവരുടെ യുവത്വം വീണ്ടെടുക്കാമെന്ന് വാഗ്ദാനം ചെയ്തു. അന്തരീക്ഷ മലിനീകരണം കാരണമാണ് ആളുകൾ അതിവേഗം പ്രായമാകുന്നതെന്നും ‘ഓക്‌സിജൻ തെറാപ്പി’ വഴി മാസങ്ങൾക്കുള്ളിൽ യുവത്വം വീണ്ടെടുക്കാമെന്നും പറഞ്ഞാണ് ഇരുവരും ആളുകളെ കബളിപ്പിച്ചത്. 10 സെഷനുകൾക്കായി 6,000 രൂപയ്ക്കും മൂന്ന് വർഷത്തെ റിവാർഡ് സംവിധാനത്തിന് 90,000 രൂപയുടെ പാക്കേജുകളുമാണ് നൽകി വന്നിരുന്നത്. 10.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് തട്ടിപ്പിന് ഇരയായവരിൽ ഒരാൾ പൊലീസിൽ പരാതി നൽകി. നൂറുകണക്കിന് ആളുകളിൽ നിന്നായി 35 കോടി രൂപ തട്ടിയെടുത്തതായും അവർ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത പൊലീസ് ദമ്പതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU