2.5 ലക്ഷം തൊഴിലാളികൾക്ക് അവസരമൊരുക്കി യൂറോപ്യൻ രാജ്യമായ റൊമാനിയ. തൊഴിലാളി ക്ഷാമത്താൽ വീർപ്പുമുട്ടുന്ന റൊമാനിയക്ക് ഒരു വർഷത്തിനുള്ളിൽ രണ്ടരലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട്. കൊറിയർ സർവ്വീസ്, റെസ്റ്റോറന്റ്, ട്രാൻസ്‌പോർട്ട് തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റൊമാനിയയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. റൊമാനിയൻ പൗരന്മാർ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് മാറയതോടെയാണ് ഇവിടെ തൊഴിലാളി ക്ഷാമം രൂക്ഷമായത്. കൊവിഡിന് ശേഷം രാജ്യത്തെ തൊഴിൽമേഖല ശക്തിപ്പെട്ടതും യുവാക്കൾ കൂടുതലായി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നതുമാണ് റൊമേനിയയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. യൂറോപ്പിൽ വലിപ്പത്തിന്റെ കാര്യത്തിൽ പന്ത്രണ്ടാം സ്ഥാനത്താണ് റൊമാനിയ. വ്യവസായ, കാർഷിക മേഖലയിൽ തൊഴിലാളിക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയതോടെ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി വേഗത്തിലാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ലഭ്യത വേഗത്തിലാക്കാൻ നിയമപരമായ കടമ്പകളും ലഘൂകരിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികൾക്കായി റൊമാനിയ കൂടുതലായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെയും കൂടുതലായി രാജ്യത്തെത്തിക്കാനാണ് റൊമാനിയ സർക്കാർ ശ്രമിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU