വീണ്ടും പണിമുടക്കി പാ​സ്പോ​ർ​ട്ട് സേ​വനം; സർവ്വീസ് പുനരാരംഭിക്കുന്ന വിവരങ്ങളുൾപ്പടെ…

യുഎ​ഇ​യി​ൽ പാ​സ്പോ​ർ​ട്ട് സ​ർവ്വീ​സ് മു​ട​ങ്ങു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ​മാ​സ​വും പ​ല​വ​ട്ടം പാ​സ്പോ​ർ​ട്ട് സേ​വ പോ​ർ​ട്ട​ൽ പ​ണി​മു​ട​ക്കി​യി​രു​ന്നു. പാ​സ്പോ​ർ​ട്ട് സേ​വ പോ​ർ​ട്ട​ലി​ലെ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് വീണ്ടും രാജ്യത്ത് ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ പാ​സ്പോ​ർ​ട്ട് സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കി​ല്ലെ​ന്ന് അ​ബുദാബി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. പാ​സ്പോ​ർ​ട്ട് സേ​വ പോ​ർ​ട്ട​ൽ ത​ക​രാ​റി​ലാ​യ​തി​നാ​ൽ യുഎഇ​യി​ലെ ബിഎ​ൽഎ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇന്ന് പാ​സ്പോ​ർ​ട്ട് സ​ർവ്വീ​സു​ണ്ടാ​യി​രി​ക്കി​ല്ല. ത​ൽ​കാ​ൽ, പി​സിസി സേ​വ​ന​ങ്ങ​ളെ​യും ഇ​ത് ബാ​ധി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ഈ ​പ്ര​ശ്നം തു​ട​രു​മെ​ന്ന് അ​ബുദാബി ഇ​ന്ത്യ​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി. പാ​സ്പോ​ർ​ട്ട് ന​ട​പ​ടി​ക​ൾ​ക്ക് വേണ്ടി ഇന്ന് അ​പ്പോ​യി​ൻ​മെ​ൻറ്​ ല​ഭി​ച്ച​വ​ർ​ക്ക് ഈ മാ​സം 13ന് ​അ​പ്പോ​യി​ൻ​മെ​ൻറ്​ മാ​റ്റി ​ന​ൽ​കും. പ​ഴ​യ അ​പ്പോ​യി​ൻ​മെ​ൻറി​ലെ സ​മ​യ​ക്ര​മം അ​തേ​പ​ടി തു​ട​രും. അ​ന്നേ​ദി​വ​സം, ബിഎ​ൽഎ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ കഴി​യാ​ത്ത​വ​ർ​ക്ക് 13ന് ​ശേ​ഷം അ​പ്പോ​യി​ൻ​മെ​ൻറ്​ ഇ​ല്ലാ​തെ ത​ന്നെ കേ​ന്ദ്ര​ത്തി​ലെ​ത്തി അ​പേ​ക്ഷ ന​ൽ​കാം. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലെ​ത്തു​ന്ന അ​പേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ സ​മ​യം സേ​വ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് എം​ബ​സി അറിയിച്ചു. പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​മെ​ങ്കി​ലും ബിഎ​ൽഎ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ കോ​ൺ​സു​ലാ​ർ, വി​സാ സേ​വ​ന​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കി​ല്ലെ​ന്ന് എം​ബ​സി പ​റ​ഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy