Posted By ashwathi Posted On

യുഎഇയിലെ എല്ലാ കൊമേഴ്സ്യൽ സെൻ്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ചു

ദുബായിലെ എഎല്ലാ കൊമേഴ്സ്യൽ സെന്ററുകളിലെയും മാളുകളിലെയും ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആഴ്ച്ചതോറും മാസംതോറും നടപ്പാക്കുന്ന പദ്ധതികളുടെ ഭാ​ഗമാണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഓൺലൈൻ പോർട്ടലിലും ഈ ഓഫർ നേടാം. 900-ൽ അധികം വരുന്ന ഉത്പന്നങ്ങൾക്ക് 60% വരെ ഓഫർ ലഭ്യമാകും. പഴം, പച്ചക്കറി, ജ്യൂസ്, വെള്ളം, പാൽ ഉത്പന്നങ്ങൾ, മധുരപലഹാരങ്ങൾ, സു​ഗന്ധവ്യജ്ഞനം, അരി, എണ്ണ തുടങ്ങിയവക്ക് ഓഫർ ലഭിക്കും. ഈ പ്രമോഷനുകൾ ഒക്ടോബർ അവസാനം വരെ ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *