കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ഇൻഡിഗോ യാത്രക്കാരുടെ പരിശോധന വൈകി. ഇൻഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റുവെയർ തകരാറിലായതാണ് പരിശോധന വൈകാൻ കാരണം. ഇന്ന് ഉച്ചയോടെയാണ് സോഫ്റ്റുവെയർ തകരാരിലായത്. സോഫ്റ്റുവെയർർ തകരാറിലായതോടെ ഇൻഡിഗോ വെബ്സൈറ്റും ബുക്കിങ് സംവിധാനവുമെല്ലാം തടസ്സപ്പെട്ടു. പിന്നാലെ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനും ബാഗേജ് കയറ്റിവിടാനുമൊക്കെ കൂടുതൽ സമയം വേണ്ടി വരുന്നു. നീണ്ട നിരയാണ് പല വിമാനത്താവളങ്ങളിലും ഇൻഡിഗോ കൗണ്ടറുകളിലുള്ളത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദികൃതർ വ്യക്തമാക്കി. കൂടാതെ, യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ പരിശോധനകൾ വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU