
വാഹനാപകടം; മകളുടെ വിവാഹദിനത്തിൽ ഉമ്മാക്ക് ദാരുണാന്ത്യം, മകനും ഭർത്താവിനും പരിക്ക്
മകളുടെ വിവാഹദിനത്തിൽ മാതാവിന് ദാരുണാന്ത്യം. പത്തനംതിട്ട എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. വാഴൂർ പതിനേഴാം മൈലിൽ ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. വിവാഹ ശേഷം വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദിനും പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)