ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾ എമിറേറ്റ്സ് ഐഡി കൈയ്യിൽ കരുതിയില്ലെങ്കിൽ വിമാനത്താവളത്തിൽ നിന്ന് മുട്ടൻ പണി കിട്ടും. യുഎഇയിലേക്ക് മടങ്ങുന്ന ചില ഇന്ത്യക്കാർക്ക് എമിറേറ്റ്സ് ഐഡി കൈവശം ഇല്ലാത്തതിൻ്റെ പേരിൽ ഇന്ത്യൻ എയർപോർട്ടുകളിൽ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. വാലിഡിറ്റിയുള്ള ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ഉണ്ടെങ്കിൽ പോലും എമിറേറ്റ്സ് ഐഡി കൈവശമില്ലാത്ത ഇന്ത്യൻ യാത്രക്കാരെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വലയ്ക്കുകയാണ്. ചില യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നൽകില്ല, ടിക്കറ്റ് റദ്ദാക്കും, യാത്രയ്ക്ക് കാലതാമസം, സാമ്പത്തിക നഷ്ടം എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകളാണ് പ്രവാസി ഇന്ത്യൻ യാത്രക്കാർ നേരിട്ടത്. എമിറേറ്റ്സ് ഐഡി കൈവശം സൂക്ഷിക്കാൻ മറന്നത് മൂലം മംഗളൂരു ബാജ്പെ എയർപോർട്ടിൽ തന്നെ തടഞ്ഞതായി ഷാർജയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന അസീം അഹ്മദ് പറഞ്ഞു. എമിറേറ്റ്സ് ഐഡി മറന്നതിനാൽ ടിക്കറ്റ് റദ്ദാക്കിയെന്നും തുടർന്ന് യുഎഇയിൽ നിന്ന് എമിറേറ്റ്സ് ഐഡി അയച്ചു തന്ന ശേഷം മറ്റൊരു ദിവസമാണ് യാത്ര ചെയ്യനായതെന്നും അസീം വ്യക്തമാക്കി. എമിറേറ്റ്സ് ഐഡി കൈവശമില്ലാത്തത് മൂലം പല ഇന്ത്യൻ യാത്രക്കാർക്കും ഇത്തരത്തിൽ വിവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU