Posted By ashwathi Posted On

അമേരിക്ക പിടിവിട്ടു; കുതിച്ചുയർന്ന സ്വർണ്ണ നിരക്ക് താഴേക്ക്‌

സംസ്ഥാനത്ത് സർവകാല ഉയരത്തിലേക്ക് കുതിച്ചുയർന്ന സ്വർണ്ണ നിരക്ക് കുറഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 56,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേ പോലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന ഫെഡ് യോ​ഗത്തിൽ വലിയ അളവിൽ പലിശ നിരക്ക് കുറയില്ലെന്ന വിലയിരുത്തലിന് പിന്നാലെയാണ് രാജ്യാന്തര സ്വർണ്ണ വില ഇടിഞ്ഞത്. ഇക്കാര്യമാണ് കേരളത്തിലെയും സ്വർണ്ണ വിലയെ സ്വാധീനിച്ചത്. യുഎസ് സമ്പദ്‍വ്യവസ്ഥ മികച്ച നിലയിലായതിനാൽ നവംബർ യോഗത്തിൽ ഫെഡ് വലിയ അളവിലുള്ള പലിശ കുറയ്ക്കലിലേക്ക് പോകില്ലെന്ന വിലയിരുത്തലുണ്ടായത്. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണ്ണ വില ഇടിയുകയുമായിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ വില ഡോളറിലാണ് എന്നതിനാൽ ഡോളർ ശക്തമാകുന്നത് സ്വർണ്ണത്തിന് തിരിച്ചടിയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *