എയർപോർട്ടിൽ നിന്ന് പ്രവാസികൾക്ക് വീട്ടിൽ എത്താൻ ഇനി ചിലവ് കുറയും, സർവ്വീസുകൾ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്കായി കെഎസ്‍ആർടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് പരീക്ഷണ സർവ്വീസ് തുടങ്ങും. ഉടൻ തന്നെ 16 ബസ്സുകൾ സജ്ജീകരിക്കും. ബുക്കിങ് ഉൾപ്പടെ എല്ലാ ഓൺലൈനിലൂടെ ലഭ്യമാകും. വാഹനങ്ങളിൽ ബാഗേജുകൾ വയ്ക്കുന്നതിന് കൂടുതൽ സൗകര്യം ഉള്ളതിനാൽ യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്ന് വീട്ടിലേക്കുള്ള യാത്ര സുഗമമാകും. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ്സുകൾ നിർത്തും. ഇതുമൂലം യാത്രക്കാർക്ക് സാമ്പത്തിക ലാഭവും കെഎസ്ആർടിസിക്ക് നേട്ടവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ദീർഘദൂര ബസ്സുകളിൽ സ്നാക്സ് ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വൈഫൈ, മൊബൈൽ ചാർജിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ടാകും. ദീർഘദൂര ബസ്സുകളിൽ സ്‌നാക്‌സ് ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കും.ഡ്രൈവിംഗ് ലൈസൻസ് പൂർണമായി ഡിജിറ്റലൈസ് ചെയ്യും. ഒക്ടോബർ 2 മുതൽ കെഎസ്ആർടിസി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാർച്ച് 30 നു മുമ്പ് എല്ലാ ബസ്സുകളും, ബസ് സ്‌റ്റേഷനുകളും പൂർണ്ണമായി മാലിന്യമുക്തമാക്കും. അതിനായി പ്രത്യേകം ഒരു ഹൗസ് കീപ്പിംഗ് ഓഫീസറെ നിയമിച്ചു കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy