‘മാന്യമല്ലാത്ത വസ്ത്രധാരണം’; യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

‘മാന്യമല്ലാത്ത വസ്ത്രം ധരിച്ചു എന്ന് പറഞ്ഞ് യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയാണ് സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ കയറിയിരുന്ന ഉടൻ തന്നെ ഇവരുടെ വസ്ത്രത്തെ ചൊല്ലി തർക്കം ഉണ്ടായി. വിമാനത്തിൽ കയറുമ്പോള്‌ ഇരുവരും കമ്പിളി വസ്ത്രങ്ങൾ ധരിച്ചിരിച്ചിരുന്നു. എന്നാൽ മോശം ശീതികരണം കാരണം കമ്പിളി വസ്ത്രങ്ങൾ അഴിച്ച് മാറ്റി. പിന്നീട് വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പാണ് ഇവ്ര‍ ധരിച്ചിരുന്നത്. ഇതാണ് തർക്കത്തിന് തുടക്കം. ഫ്ലൈറ്റിലെ പുരുഷ ഉദ്യോഗസ്ഥൻ ഇവർക്കരികിലേക്ക് വന്ന് എന്തെങ്കിലും വസ്ത്രങ്ങൾ ധരിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തിലെ വസ്ത്രനിയമങ്ങൾ എന്താണെന്നും അതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്താണെന്ന് ആരാഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ ഒന്നും പറയാതെ പോയി. സഹയാത്രികർ യുവതികൾക്കൊപ്പം നിന്നെങ്കിലും പൊലീസിനെ വിളിക്കുമെന്ന് സൂപ്പർവൈസർ പറഞ്ഞതോടെ യുവതികൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടിവന്നു. ഞങ്ങൾ ക്രോപ്പ് ടോപ്പാണ് ധരിച്ചത്. അൽപ്പം വയർ മാത്രമാണ് കാണുന്നുണ്ടായിരുന്നത്. വിവേചനമപരമായ നടപടിയാണിതെന്ന് യുവതികളിലൊരാളായ കെഹ്ദി മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു വിമാനത്തിൽ പിന്നീട് യാത്ര ചെയ്യാനായി 10000 ഡോളർ ചിലവായെന്ന് ഇൻസ്റ്റാഗ്രാമിൽ ഇവർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഫ്ലൈറ്റിലെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെയാണ് ഇവർ പങ്കുവെച്ചത്. അവർക്ക് വീണ്ടും കമ്പിളി വസ്ത്രങ്ങൾ ധരിച്ച് യാത്ര ചെയ്യാൻ പോലും അവസരം തന്നില്ല, ക്രിമിനലുകളെ പോലെയാണ് ഞങ്ങളെ കൈകാര്യം ചെയ്തതെന്ന് യുവതികൾ ആരോപിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇവർ വ്യക്തമാക്കി. സ്പിരിറ്റ് എയർലൈൻസിന്റെ പോളിസി പ്രകാരം മാന്യമായി വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് അവരുടെ നിയമാവലിയിലുള്ളത്. ഏത് വസ്ത്രം ധരിക്കരുതെന്ന് വ്യക്തമാക്കിയിട്ടില്ല. മാന്യമായ വസത്രം ധരിച്ച് വരാത്തവരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതികളുടെ വാർത്തകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി. എയർലൈനിന്റെ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. വ്യക്തമായ നിയമാവലി തയ്യാറാക്കാതെ ഇത്തരം നടപടികൾക്ക് മുതിരുന്നത് യാത്രക്കാരെ ക്രുരമായി അപമാനിക്കലാണെന്ന് ഒരാൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy