
എയർ അറേബ്യ സൂപ്പർ സീറ്റ് സെയിൽ ഓഫർ അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി, വിശദാംശങ്ങൾ…
ലോകത്തിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരം നൽകുന്ന എയർ അറേബ്യ സൂപ്പർ സീറ്റ് സെയിൽ ഓഫർ അവസാനിക്കാൻ ഇനി 10 ദിവസം കൂടി. സൂപ്പർ സീറ്റ് സെയിൽ ഓഫർ ഒക്ടോബർ 20ന് ഓഫർ അവസാനിക്കും. എയർ അറേബ്യയുടെ മുഴുവൻ നെറ്റ്വർക്കുകളിലുമായി അഞ്ച് ലക്ഷം സീറ്റുകളിലാണ് സൂപ്പർ സീറ്റ് സെയിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് 200ലധികം റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയർഅറേബ്യ, വ്യോമയാന മേഖലയിലെ മുൻനിര സേവനദാതാക്കളിലൊന്നാണ്. യുഎഇയിലെ ഷാർജ, അബൂുദാബി, റാസൽഖൈമ എന്നീ മൂന്ന് എയർപോർട്ടുകളിൽ നിന്ന് മിലാൻ, വാർസോ, ക്രാക്കോ, ഏതൻസ്, മാലി, വിയന്ന, കൊളംബോ, ഇസ്താംബൂൾ, മോസ്കോ നോൺ സ്റ്റോപ് ഫ്ലൈറ്റുകളിൽ 129 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കൂടാതെ, കേരളം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. 2025 മാർച്ച് ഒന്ന് മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)