ബലിപെരുന്നാൾ അവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. രണ്ട് ആഴ്ചയ്ക്ക് മുമ്പ് വൺവേ ടിക്കറ്റിന് 15000 രൂപയായിരുന്നത് ഇപ്പോൾ 5000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് വേണ്ടിവരുന്നത്. ഈ നിരക്കിൽ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കുന്നവർക്ക് ടിക്കറ്റിനത്തിൽ തന്നെ ലക്ഷങ്ങൾ നൽകേണ്ടി വരും. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗൊ, സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയർലൈനുകളിൽ 50,000 രൂപയ്ക്കകത്ത് വൺവേ ടിക്കറ്റ് ലഭിക്കും. എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലും ചില വിദേശ എയർലൈനുകളിൽ വൺവേയ്ക്ക് 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
നേരത്തെ എടുത്തിരുന്ന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് റീഷെഡ്യൂൾ ചെയ്യുമ്പോഴും വൻ തുകയാണ് നൽകേണ്ടി വരുന്നത്. ഈ മാസം ആദ്യം നാട്ടിലേക്ക് വരാനിരുന്ന തൃശൂർ സ്വദേശി ടിക്കറ്റ് ഇന്നലേക്ക് മാറ്റിയിരുന്നു. അതിനായി രണ്ടായിരം ദിർഹം അധികം നൽകേണ്ടി വന്നെന്ന് അദ്ദേഹം പറയുന്നു. യുഎഇയിലെ പൊതു അവധി ദിനങ്ങൾ കൂടി പരിഗണിച്ച് വിനോദ യാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയതും നിരക്ക് കൂടാൻ കാരണമായിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq