ദുബായിലെ പൊതുബീച്ചുകൾ അംഗീകൃത ഓട്ടിസം കേന്ദ്രങ്ങളെന്ന പദവി നേടിയതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പൊതുബീച്ചുകളിൽ നിശ്ചയദാർഢ്യമുള്ളവർക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങളും സവിശേഷതകളും മുൻനിർത്തിയാണ് പ്രത്യേക പദവി നൽകിയത്. നിശ്ചയദാർഢ്യമുള്ളവരെ ശാക്തീകരിക്കാനും സമൂഹത്തിൽ അവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ദുബായിൽ നടന്ന ആക്സസ് എബിലിറ്റീസ് എക്സ്പോയിലാണ് മുനിസിപ്പാലിറ്റിയുടെ ഈ പ്രഖ്യാപനം നടന്നത്. ആദ്യമായാണ് ലോകത്ത് ഇത്തരത്തിലൊരു നേട്ടം. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടിനനുസരിച്ചാണ് മുനിസിപ്പാലിറ്റി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തുന്നത്. നിശ്ചയദാർഢ്യമുള്ളവരുൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും ഏറ്റവും മികച്ചസേവനങ്ങൾ നൽകാനാണ് മുനിസിപ്പാലിറ്റിയുടെ ശ്രമം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
നൂതന സംരംഭങ്ങൾ ആരംഭിച്ച് വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനാണ് മുനിസിപ്പാലിറ്റിയുടെ ശ്രമമെന്ന് പബ്ലിക് ബീച്ച് ആൻഡ് വാട്ടർ കനാൽ വിഭാഗം ഡയറക്ടർ എൻജിനിയർ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു. എല്ലാ പൊതുബീച്ചുകളിലും എല്ലാവർക്കും എത്തിച്ചേരാമെന്ന് ഉറപ്പാക്കുന്നതിൽ മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഇൻ്റർനാഷണൽ കൗൺസിൽ ഫോർ അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ആൻഡ് കണ്ടിന്യൂയിങ് എജുക്കേഷന്റെ സിഇഒയും ബോർഡ് ചെയർമാനുമായ മൈറോൺ പിൻകോംബ് അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU