
യുഎഇയിൽ മോട്ടോർ ബൈക്ക് അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി
ബൈക്ക് അപകടത്തിൽ പരിക്കേറ്റ മൂന്ന് പൗരന്മാരെ വെള്ളിയാഴ്ച ഷാർജ പൊലീസ് മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.22 ന് ഷാർജ പൊലീസിന് അപകട വിവരം ലഭിച്ചു. തുടർന്ന് ഉടൻ തന്നെ പൊലീസ് സംഘം അപകട സ്ഥലത്ത് എത്തുകയും പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ഷാർജ പൊലീസ് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)