
സംസ്ഥാനത്ത് കാണാതായ 14കാരി പീഡനത്തിനിരയായി; പ്രതി അറസ്റ്റിൽ
കോഴിക്കോട് മുക്കത്ത് നിന്ന് കാണാതായ 14കാരി പീഡനത്തിന് ഇരയായി. പെൺകുട്ടിയെ ഇന്നലെയാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തിയത്. തുടർന്ന് മുക്കം പൊലീസെത്തി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ്‌യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഡാൻസ് ക്ലാസിനായി സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതായിരുന്നു കുട്ടി. വീട്ടിലെ മൊബൈൽ ഫോണും കൈയിൽ കരുതിയിരുന്നു. പിന്നാലെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)