യുഎഇ: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധന; അറിയാം വിശദമായി

ദുബായ്: തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ക്ക് പുതിയ നിബന്ധനയുമായി യുഎഇ. ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളായ ഡ്രൈവിങ് ലൈന്‍സിന് അപേക്ഷിക്കുന്നത് മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നത് വരെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും യുഎഇ പാസ് ലോഗിനിലൂടെ ലഭിക്കും. ഡിജിറ്റല്‍ ദുബായ്, ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ), അബുദാബിയിലെ ഗവണ്‍മെന്റ് എനേബിള്‍മെന്റ് വകുപ്പ് എന്നിവ ചേര്‍ന്നാണ് യുഎഇ പാസ് വികസിപ്പിച്ചത്. യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരൊറ്റ ഡിജിറ്റല്‍ ഐഡന്റിറ്റിയായി വര്‍ത്തിക്കുന്നതിനായാണ് ഇത് വികസിപ്പിച്ചെടുത്തത്.

യുഎഇ പാസ് അപേക്ഷിക്കുന്നത് എങ്ങനെ?

  1. സ്മാര്‍ട്ട് ഫോണില്‍ യുഎഇ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ‘ക്രിയേറ്റ് ആപ്പ്’ എന്നതില്‍ ടാപ് ചെയ്ത് നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് നിങ്ങള്‍ അവ വായിച്ചെന്ന് സ്ഥിരീകരിക്കുന്ന ബോക്‌സ് പരിശോധിക്കുക. ‘തുടരുക’ (continue) ചെയ്യുക.
  2. എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്യാന്‍ ‘അതെ ഇപ്പോള്‍ സ്‌കാന്‍ ചെയ്യുക’ എന്നതില്‍ ടാപ് ചെയ്ത് നിങ്ങളുടെ ക്യാമറ ആക്‌സസ് ചെയ്യാന്‍ ആപ്പിനുള്ള അനുമതികള്‍ നല്‍കുക. എമിറേറ്റ്‌സ് ഐഡിയുടെ ഇരുവശവും സ്‌കാന്‍ ചെയ്യുക. നിങ്ങളുടെ മുഴുവന്‍ പേര്, എമിറേറ്റ്‌സ് ഐഡി നമ്പര്‍, ജനന തീയതി, ദേശീയത, ലിംഗം, എമിറേറ്റ്‌സ് ഐഡി കാലഹരണ തീയതി എന്നിവ കാണിക്കും. ഇവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ‘സ്ഥിരീകരിക്കുക’ എന്ന് ക്ലിക്ക് ചെയ്യുക.
  3. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കി ആപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും ഒടിപി അയക്കും. അവ നല്‍കി മൊബൈല്‍ നമ്പറും ഇമെയിലും പരിശോധിച്ച് സ്ഥിരീകരിച്ചാല്‍ യുഎഇ പാസ് ഉപയോഗിക്കാന്‍ നാലക്ക പിന്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടും. സര്‍ക്കാര്‍ സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ആപ്പ് ഉപയോഗിക്കുമ്പോഴെല്ലാം ഈ പിന്‍ ആവശ്യമായി വരും. തുടര്‍ന്ന്, ആപ്പ് ഫേസ് വെരിഫിക്കേഷന്‍ അനുവദിക്കാന്‍ ആവശ്യപ്പെടും. ‘ഞാന്‍ തയ്യാറാണ്’ എന്നതില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന്, ആപ്പ് മുഖം സ്‌കാന്‍ ചെയ്യും. തുടര്‍ന്ന്, ഒരു പാസ്വേഡ് സൃഷ്ടിക്കാന്‍ ആവശ്യപ്പെടും. അത് നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കാം. പാസ്വേഡ് സൃഷ്ടിച്ചു കഴിഞ്ഞാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy