ദുബായ്: യുഎഇയിലെ ദെയ്‌റയിലേക്കുള്ള പുതിയ ഇരുവരി പാലം സഞ്ചാരയോഗ്യമായി. അല്‍ ഖൈല്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ പാലം ഞായറാഴ്ച തുറക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും റാസല്‍ ഖോര്‍ സ്ട്രീറ്റിനും ഇടയിലുള്ള ദെയ്‌റയിലേക്കാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. 3,300 മീറ്റര്‍ നീളമുള്ള പാലങ്ങളുടെ നിര്‍മാണവും 6,820 മീറ്ററിലധികം നീളവുമമുള്ള പാതകളുടെ വീതി കൂട്ടലുമാണ് അല്‍ ഖൈല്‍ റോഡ് വികസന പദ്ധതി. ഇതിന്റെ ഭാഗമായി തുറക്കുന്ന നാലാമത്തെ പാലമാണിത്. പുതിയ പാലം വരുന്നതോ
െമൈദാന്‍ സ്ട്രീറ്റില്‍നിന്ന് അല്‍ ഖൈല്‍ റോഡ് വഴി ദേരയിലേക്കുള്ള ഗതാഗതം എളുപ്പമാകും. മണിക്കൂറില്‍ 3,200 വാഹനങ്ങള്‍ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകുമെന്ന് ആര്‍ടിഎയുടെ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി ഡയറക്ടര്‍ ഹമദ് അല്‍ ഷെഹരി പറഞ്ഞു. ദെയ്റയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഒരു ലെയിനില്‍ നിന്ന് തൊട്ടടുത്ത ലെയ്‌നിലേക്ക് കയറിപ്പോവേണ്ടി സ്ഥിതി പുതിയ പാലം വന്നതോടെ ഇല്ലാതാകും. ദെയ്‌റയിലേക്ക് പോകുന്നവര്‍ക്കായി പ്രത്യേക പാതയാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്. ഇതുവഴി യാത്രാസമയത്തില്‍ 30 ശതമാനം ലാഭിക്കാനാകും. ദുബായിലെ 1.5 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്ന ദുബായിലെ പ്രധാന ഹൈവേകളിലൊന്നായ അല്‍ ഖൈല്‍ റോഡിലൂടെ പ്രതിദിനം 300,000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. സാബീല്‍, മൈദാന്‍, അല്‍ ഖൂസ് 1, അല്‍ ജദ്ദാഫ്, ഗദീര്‍ അല്‍ തായര്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവയുള്‍പ്പെടെ അല്‍ ഖൈല്‍ റോഡിലെ ഏഴ് മേഖലകളിലെ ഗതാഗതം പുതിയ വികസന പദ്ധതി പൂര്‍ത്തിയാവുന്നതോടെ യാത്ര കൂടുതല്‍ സുഗമമാകും. അല്‍ ഖൈല്‍ റോഡില്‍ നിന്ന് റാസല്‍ഖോര്‍ സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്ന 1,550 മീറ്ററില്‍ ഉപരിതല റോഡ് നവീകരണവും ഇതിന്റെ ഭാഗമായി നടത്തി. വികസന പദ്ധതിയുടെ ഭാഗമായി അഞ്ച് പാലങ്ങളാണ് തുറക്കുന്നത്. ഇതില്‍ അവസാനത്തേത് അടുത്ത ആഴ്ച തുറക്കുമെന്ന് അല്‍ ഷെഹരി പറഞ്ഞു. ഇത് ലത്തീഫ ഇന്റര്‍ചേഞ്ചിനും മെയ്ദാന്‍ ഇന്റര്‍ചേഞ്ചിനും ഇടയിലാണ് അഞ്ചാമത്തെ പാലം സ്ഥിതി ചെയ്യുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU