ദുബായ്: വര്‍ഷാവസാനത്തിലേക്ക് കടക്കുമ്പോള്‍ പ്രവാസികള്‍ അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കും മറ്റ് ഇടങ്ങളിലേക്കും പോകുന്ന തിരക്കിലാണ്. എന്നാല്‍, കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളുടെ യാത്രയെ മങ്ങലേല്‍പ്പിക്കുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ഇപ്രാവശ്യം ജിസിസി യാത്രക്കാര്‍ യാത്ര ചെയ്യാന്‍ ഇത്തിരി വിയര്‍ക്കും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇപ്രാവശ്യം ടിക്കറ്റ് നിരക്ക് ശരാശരി 10.81 ശതമാനം കൂടുതലായിരിക്കും. അതേസമയം, കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ശൈത്യകാലത്തേക്കാള്‍ 7.33 ശതമാനം കുറവാണ്. ഉയര്‍ന്ന യാത്രാ ആവശ്യകത, പണപ്പെരുപ്പ സമ്മര്‍ദ്ദം, വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ടിക്കറ്റ് നിരക്ക് ഉയരാനുള്ള പ്രധാന കാരണങ്ങള്‍. എന്നാല്‍, ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനിടയിലും ജിസിസിയില്‍നിന്നുള്ള യാത്രക്കാര്‍ ലണ്ടന്‍, പാരീസ്, ദുബായ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉത്സുകരാണെന്ന് വീഗോ ചീഫ് ബിസിനസ് ഓഫിസര്‍ മാമുന്‍ ഹ്‌മെദാന്‍ വ്യക്തമാക്കി. വീഗോയുടെ ഡാറ്റ അനുസരിച്ച്, ജിസിസി യാത്രക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഗരം കെയ്‌റോ ആണ്. ജിദ്ദ, ഇസ്താംബൂള്‍, കൊച്ചി, ബാങ്കോക്ക്, ലാഹോര്‍, ലണ്ടന്‍, ദുബായ്, കുവൈറ്റ് എന്നിവ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ നഗരങ്ങളാണ്. ഈ സ്ഥലങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ എത്രയും നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിര്‍ദേശിക്കുന്നു. കെയ്‌റോയിലേക്കുള്ള വിമാനനിരക്ക് ഏകദേശം ഇരട്ടിയോളമായി. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാര്‍. ഇപ്രാവശ്യം യാത്രക്കാരുടെ എണ്ണം കൂടിയതിനാല്‍ വിമാനങ്ങള്‍, താമസസൗകര്യങ്ങള്‍, അവധിക്കാല പാക്കേജുകള്‍ എന്നിവയുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് എയര്‍ലൈനുകള്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയ്ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. കൂടാതെ, ബുക്കിങ് കൂടുന്നതിനാല്‍ സ്വാഭാവികമായും വിലകള്‍ വര്‍ദ്ധിക്കുന്നു. ആളുകള്‍ മികച്ചവയ്ക്കായി മത്സരിക്കുന്നതിനാല്‍ ഈ ഘടകങ്ങള്‍ ശൈത്യകാലത്തെ ഏറ്റവും തിരക്കേറിയതും യാത്രാ ചെലവേറിയതുമായ സമയമാക്കി മാറ്റുന്നു. ജിസിസിയിലെ ഉയര്‍ന്ന ഈജിപ്ഷ്യന്‍, ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് മുന്‍നിര ലക്ഷ്യസ്ഥാനങ്ങളോടുള്ള താല്‍പര്യം കൂടുതലും ഉണ്ടായതെന്ന് വിഗോയുടെ ഡാറ്റ സൂചിപ്പിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU