ദുബായ്: തുടര്‍ച്ചയായി മൂന്ന് ബിസിനസുകളില്‍ തകര്‍ച്ച, ഭാര്യയുടെ പേരില്‍ 120,000 ദിര്‍ഹം വായ്പ, തിരിച്ചടയ്ക്കാനാകാതെ ഒടുവില്‍ ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കി യുവാവ് യുഎഇ വിട്ടു. വിവാഹമോചനത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഭര്‍ത്താവിന്റെ നാടുവിടല്‍. എന്നാല്‍, ഭര്‍ത്താവിന് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഭര്‍ത്താവിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ഭാര്യയ്ക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി യാത്രാ വിലക്ക് തള്ളിയതെന്ന് ഖലീജ് ടൈംസിനോട് സംസാരിക്കവെ 31കാരി പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ട് രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രവാസിയായ യുവതിയുടെ ഭര്‍ത്താവ് ഈ വര്‍ഷം സെപ്തംബറില്‍ സൗദി അറേബ്യയിലേക്ക് നാടുവിട്ടു. കാര്‍ വില്‍ക്കുകയും ബിസിനസുകളെല്ലാം അവസാനിപ്പിക്കുകയും അപാര്‍ട്‌മെന്റുമായുള്ള കരാര്‍ തീര്‍ക്കുകയും ചെയ്തതിന് ശേഷമാണ് യുഎഇയില്‍നിന്ന് സൗദിയിലേക്ക് പോയതെന്ന് ഭാര്യ പറഞ്ഞു. യുഎഇയില്‍ ഭാര്യയ്ക്ക് നേരിട്ട് ഭര്‍ത്താവിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ല. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താനാകും. അതിനായി നിയമനടപടികളും സര്‍ക്കാര്‍ ഇടപെടലുകളും ആവശ്യമാണെന്ന് അരമാസ് ഇന്റര്‍നാഷണല്‍ ലോയേഴ്‌സിന്റെ സ്ഥാപക പങ്കാളി സമാറ ഇഖ്ബാല്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
യാത്രാ നിരോധനം ഏര്‍പ്പെടുത്താവുന്ന ചില വഴികള്‍ ഇതാ:
- നിയമപരമായ തര്‍ക്കങ്ങള്‍: ഭാര്യ തന്റെ ഭര്‍ത്താവിനെതിരെ ഒരു നിയമപരമായ കേസ് ഫയല്‍ ചെയ്താല്‍ (സാമ്പത്തിക ക്ലെയിമുകള്‍, വിവാഹമോചന ന
ടപടികള്‍, കുട്ടികളുടെ അവകാശം എന്നിവ പോലുള്ളവ) കേസിന്റെ സമയത്ത് ഭര്‍ത്താവ് രാജ്യത്ത് തുടരുന്നെന്ന് ഉറപ്പാക്കാന്‍ ഒരു കോടതി യാത്രാ വിലക്ക് പുറപ്പെടുവിച്ചേക്കാം. - കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍: സാമ്പത്തിക കാര്യങ്ങളിലോ പണം തിരിച്ചടയ്ക്കാത്തതിലോ ഭര്‍ത്താവ് ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ ഒരു ബാങ്കിനോ കടക്കാരനോ കോടതികള്‍ വഴി യാത്രാ വിലക്ക് അഭ്യര്‍ഥിക്കാം. ഭാര്യയ്ക്ക് ഈ വിലക്ക് നേരിട്ട് അഭ്യര്‍ഥിക്കാന്‍ കഴിയില്ലെങ്കിലും വിവാഹത്തിനുള്ളിലെ സാമ്പത്തിക തര്‍ക്കങ്ങള്‍ അത്തരം നിയമനടപടികളിലേക്ക് നീങ്ങും.
- കുട്ടികളുടെ അവകാശം: വിവാഹമോചനത്തിലോ കുട്ടികളുടെ അവകാശ തര്‍ക്കത്തിലോ കോടതിയുടെ അനുമതി ഇല്ലാതെ (ചില കേസുകളില്‍ പിതാവ്) കുട്ടികളുമായി രാജ്യം വിടുന്നത് തടയാന്‍ കോടതിയ്ക്ക് യാത്രാ വിലക്ക് പുറപ്പെടുവിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU