
നാട്ടിലേക്ക് പണമയച്ചോളൂ, ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി സര്‍വകാല തകര്‍ച്ചയില്‍
ദുബായ്: യുഎഇയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇപ്പോഴിതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി ഇടിഞ്ഞതോടെ പ്രവാസികള്‍ ആഹ്ലാദത്തിലാണ്. യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് ദിര്‍ഹവുമായും ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു ദിര്‍ഹത്തിന് 22 രൂപ 90 പൈസയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് പല കാര്യത്തിലും തിരിച്ചടിയാണെങ്കിലും പ്രവാസികളെ സംബന്ധിച്ച് നേരിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. 0.1 ശതമാനം ഇടിഞ്ഞ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 84.0975 രൂപയായി താഴ്ന്നു. നിരവധി കാരണങ്ങളാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുന്നത്. വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവിന് പിന്നില്‍– സാമ്പത്തിക കാര്യവിദഗ്ധന്‍ അബ്ദുല്‍ അസീസിന്റെ വിലയിരുത്തല്‍
- യുഎസ് ഡോളര്‍ ശക്തിപ്പെടുന്നത്
- പലിശനിരക്ക് ഉയര്‍ത്തിയതോടെ വിദേശ വിപണിയില്‍ നിന്ന് യുഎസ് വിപണിയിലേക്ക് പണം ഒഴുകുന്നു.
- പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ
- ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
- ചൈനയിലെ സാമ്പത്തിക പാക്കേജ്- വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍നിന്ന് പണം പിന്‍വലിച്ച് ചൈനീസ് വിപണിയിലേക്ക് മാറുന്നതും രൂപയുടെ മൂല്യമിടിവിന് കാരണമായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)