ദുബായ്: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. നിങ്ങള്‍ക്ക് യുഎഇ ഇ- വിസ നീട്ടാന്‍ അവസരം. ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും അവരുടെ പങ്കാളിക്കും (കൂടെ താമസിക്കുന്നവര്‍) യുഎഇയില്‍ പ്രവേശിക്കുന്നതിന് 30 ദിവസത്തെ ഇ- വിസയ്ക്ക് അപേക്ഷിക്കാന്‍ 30 ദിവസം കൂടി നീട്ടിയതായി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് തിങ്കളാഴ്ച അറിയിച്ചു. മുന്‍പ്, യുഎഇയ്ക്ക് അകത്ത് വിസ നീട്ടാന്‍ ജിസിസി നിവാസികള്‍ക്ക് അനുവാദമുണ്ടായിരുന്നത്. ആവശ്യമെങ്കില്‍ രാജ്യം വിട്ട് പുതിയ പ്രവേശന വിസയ്ക്ക് അപേക്ഷിക്കണം. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് ഇ- വിസ ഒരു മുന്‍ഉപാധിയാണ്. ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വഴിയോ, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റി (ഐസിപി) യുടെ സ്മാര്‍ട് ചാനലുകള്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എന്നിരുന്നാലും, യുഎഇയിലേക്ക് വരുന്ന ജിസിസി പ്രവാസികളും അവരുടെ കൂടെ ഉള്ളവരും ഇ-വിസയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.
അപ്രൂവല്‍ നോട്ടിഫിക്കേഷന്‍ (അനുമതി അറിയിപ്പ്): അപേക്ഷ അംഗീകരിച്ചാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-വിസ അയക്കും.
സ്‌പോണ്‍സറുടെ ഒപ്പം യാത്ര: ജിസിസി പൗരന്മാര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ജിസിസി പ്രവാസികള്‍ക്കും കൂട്ടാളികള്‍ക്കും (കുടുംബാംഗങ്ങള്‍) വേണ്ടിയുള്ള അപേക്ഷ സ്‌പോണ്‍സര്‍ അവരോടൊപ്പം യാത്ര ചെയ്യുന്നില്ലങ്കില്‍ അംഗീകരിക്കില്ല.
പ്രവേശന അനുമതി സാധുത:
ജിസിസി നിവാസികള്‍: പ്രവേശന തീയതി മുതല്‍ 30 ദിവസം താമസിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള പ്രവേശനാനുമതി നല്‍കിയ തീയതി മുതല്‍ 30 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഈ വിസ 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
ജിസിസി പൗരന്മാരുടെ കുടുംബാംഗങ്ങള്‍: പ്രവേശന തീയതി മുതല്‍ 60 ദിവസത്തേക്ക് താമസം അനുവദിച്ചുകൊണ്ടുള്ള പ്രവേശനാനുമതി ഇഷ്യു ചെയ്ത തീയതി മുതല്‍ 60 ദിവസത്തേക്ക് സാധുതയുള്ളതാണ്. 60 ദിവസത്തേക്ക് കൂടി ഈ വിസ നീട്ടാവുന്നതാണ്.
പ്രവേശന നിഷേധ വ്യവസ്ഥകള്‍: ഒരു ജിസിസി നിവാസിയുടെ വിസ എത്തിച്ചേരുമ്പോള്‍ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്താല്‍ പ്രവേശനം നിഷേധിക്കും.
പ്രവേശനാനുമതി ലഭിച്ചതിനുശേഷം ജിസിസി നിവാസിയുടെ പ്രൊഫഷന്‍ മാറിയെന്ന് കണ്ടെത്തിയാല്‍ ആ വ്യക്തിയ്ക്ക് പ്രവേശനം അനുവദിക്കില്ല.
താമസ സാധുത: എത്തിച്ചേരുന്ന തീയതി മുതല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജിസിസി റെസിഡന്‍സി സാധുതയുള്ളതായിരിക്കണം.
പാസ്‌പോര്‍ട്ട് സാധുത: എത്തിച്ചേരുന്ന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും ജിസിസി നിവാസിയുടെ പാസ്‌പോര്‍ട്ട് സാധുത ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ടത് എങ്ങനെ?
പ്രവേശനാനുമതിയ്ക്ക് അപേക്ഷിക്കാന്‍ ജിസിസി നിവാസികള്‍ക്ക് ജിഡിആര്‍എഫ്എഡി എന്ന വെബ്‌സൈറ്റ് (https://smart.gdrfad.gov.ae) സന്ദര്‍ശിക്കാവുന്നതാണ്. അപേക്ഷകര്‍ ഉപയോക്താക്കളായി രജിസ്റ്റര്‍ ചെയ്യുകയും ഉചിതമായ സേവനം തെരഞ്ഞെടുത്ത് അപേക്ഷ പൂരിപ്പിക്കുകയും വേണം. ജിസിസി പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സാധുവായ പാസ്പോര്‍ട്ടോ യാത്രാ രേഖയോ, അവരുടെ റസിഡന്‍സ് പെര്‍മിറ്റിന്റെ പകര്‍പ്പോ അല്ലെങ്കില്‍ അവരുടെ തൊഴിലും താമസത്തിന്റെ സാധുതയും ഉള്‍പ്പെടുന്ന ഒരു ഇലക്ട്രോണിക് എക്സ്ട്രാക്റ്റോ ഉണ്ടായിരിക്കണം. വെളുത്ത പശ്ചാത്തലമുള്ള ഒരു സ്വകാര്യ ഫോട്ടോ ആവശ്യമാണ്. അപേക്ഷ പൂരിപ്പിച്ച ശേഷം, അപേക്ഷകര്‍ 250 ദിര്‍ഹവും കൂടാതെ വാറ്റും അടയ്ക്കണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ വിസ അപേക്ഷകന്റെ ഇമെയിലിലേക്ക് അയയ്ക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5