ദുബായ്: ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) അവസാന ഡ്രൈവിങ് ടെസ്റ്റിലും പരാജയപ്പെട്ട് നിരാശരായിരിക്കുകയാണേ?, പ്രത്യേകിച്ച്, ഏഴാമത്തെ തവണയും പരാജയപ്പെട്ടോ?, തുടരെ തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും മടിയുണ്ടാകും. അതിനുവേണ്ടി എടുക്കുന്ന സമയം, പൈസ നഷ്ടം എന്നിവയാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍, വെറും അഞ്ച് മിനിറ്റിനുള്ളില്‍ ദുബായില്‍ ആര്‍ടിഎ റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. സാധാരണ ഒരു പ്രാവശ്യം ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍, ടെസ്റ്റ് എടുക്കുന്നതിനായി വീണ്ടും ഡ്രൈവിങ് സ്‌കൂളില്‍ പോകുകയും എക്‌സ്ട്രാ ക്ലാസുകള്‍ക്ക് ബുക്ക് ചെയ്യുകയും വേണം. നിങ്ങളുടെ പരിശോധകന്‍ അന്യായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഫലത്തെ എതിര്‍ക്കാം. കൂടാതെ, അപ്പീലിന് അപേക്ഷിക്കുകയും ചെയ്യാം. വെറും അഞ്ച് മിനിറ്റ് മാത്രം നടപടിക്രമങ്ങള്‍ക്ക് എടുക്കുകയുള്ളൂ.
എങ്ങനെയെന്ന് നോക്കാം…
- ums.rta.ae എന്ന വെബ്‌സൈറ്റില്‍ എമിറേറ്റ്‌സ് ഐഡി നല്‍കി ലോഗിന്‍ ചെയ്യുക.
- ‘സേവനങ്ങള്‍’ എന്ന ടാബ് ക്ലിക്ക് ചെയ്ത് ‘ഡ്രൈവര്‍ ആന്‍ഡ് കാര്‍ ഓണര്‍ സര്‍വീസസ്’ തെരഞ്ഞെടുക്കുക.
- ഒരു ലിസ്റ്റ് വരും, ‘അപ്ലൈ ഫോര്‍ അപ്പീലിങ് ഫോര്‍ റോഡ് ടെസ്റ്റ് റിസല്‍റ്റ്‌സ്’ സെലക്ട് ചെയ്യുക.
- ‘അപ്ലൈ നൗ’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.
ഫീ അടയ്ക്കുക. - ആര്‍ടിഐ ഒരു അന്വേഷണം നടത്തും.
- റിസല്‍റ്റിനായി അഞ്ച് ദിവസം കാത്തിരിക്കുക.
300 ദിര്‍ഹം സര്‍വീസ് ഫീസായും 20 ദിര്‍ഹം നോളജ് ആന്‍ഡ് ഇന്നൊവേഷന്‍ ഫീയായും അടയ്ക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5