
യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ബിപി അങ്ങാടി ആലത്തിയൂര്‍ മൂച്ചിക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ജാഫര്‍ മൂച്ചിക്കല്‍ (38) ആണ് മരിച്ചത്. അബുദാബി മുറൂര്‍ ഗതാഗതവകുപ്പില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജാഫര്‍ അബുദാബി കെഎംസിസിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ആലത്തിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് ഖബറടക്കം നടക്കും. മാതാവ്: നഫീസ മുത്തിയേരി, ഭാര്യ: റുബീന പാലേരി, മക്കള്‍: മുഹമ്മദ് ഹാദിന്‍, മുഹമ്മദ് ഷാദില്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)