ജറുസലെം: ഇസ്രയേലിന് നേര്‍ക്ക് നടത്തിയ ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പ്രത്യാക്രമണം സംബന്ധിച്ച് ഉന്നതതലത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടി ഉറപ്പായിരിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സമ്പൂര്‍ണയുദ്ധം ഏതുവിധേനയും ഒഴിവാക്കാനാണ് അമേരിക്കയുടെ ശ്രമം. ഇസ്രയേല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുക. യുഎസ് സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണിതെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടില്ലെന്ന് നെതന്യാഹു ബൈഡന് ഉറപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് എണ്ണവില വര്‍ധിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുഎസിനും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തിരിച്ചടിയാണ്. അതേസമയം, അമേരിക്കയുടെ മിസൈല്‍ ഡിഫന്‍സ് സിസ്റ്റമായ താഡ് ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇതോടൊപ്പം 100 ഓളം സൈനികരുമെത്തിയിട്ടുണ്ടെന്നാണ് വിവരം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5