ഗള്‍ഫില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടരുന്ന മഴ ശക്തി പ്രാപിക്കുന്നു. ഉഷ്ണമേഖല ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധയിടങ്ങളില്‍ മഴ തുടരുന്നു. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞു കവിഞ്ഞു. ബുറൈമി, ഇബ്ര, മുദൈബി, അല്‍ ഖാബില്‍, സൂര്‍, ബഹ്ല, ഹൈമ, റൂവി, വാദി കബീര്‍, എംബിഡി, മഹ്ദ, സുഹാര്‍, ലിവ, യങ്കല്‍, ശിനാസ്, ജഅലാന്‍ ബനീ ബൂ അലി, ഇസ്‌കി, നിസ്വ, സമാഇല്‍, വാദി അല്‍ ജിസീ, മഹൂത്ത്, മസീറ, ദല്‍കൂത്ത്് എന്നിവിടങ്ങില്‍ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മേഘം മൂടിയതോടെ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് വാഹനങ്ങള്‍ വേഗത കുറച്ചാണ് സ്ഥലങ്ങളില്‍ വാഹനം ഓടിച്ചത്. ആലിപ്പഴ വര്‍ഷത്തിന് സാധ്യതയും ശക്തമായ കാറ്റോടും ഇടിയോടും കൂടിയാകും മഴ പെയ്യുകയെന്ന് അധികൃതര്‍ മുന്നറിയിപ്പ് ്‌നല്‍കി.
മഴ തുടരാനിടയുള്ള സ്ഥലങ്ങള്‍:
മസ്‌കത്ത്, ദാഖിലിയ, അല്‍ വുസ്ത, തെക്ക് വടക്ക് ശര്‍ഖിയ, തെക്ക് വടക്ക് ബാത്തിന, ദോഫാര്‍, ബുറൈമി, അല്‍ വുസ്ത, ദാഹിറ ഗവര്‍ണറേറ്റുകള്‍.
ക്ലാസുകള്‍ ഓണ്‍ലൈനില്‍
ഇന്നും (ബുധനാഴ്ച) വിവിധ ഗവര്‍ണറേറ്റുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. മസ്‌കത്ത്, തെക്ക്- വടക്ക് ശര്‍ഖിയ, ദാഖിലിയ, തെക്ക്- വടക്ക് ബാത്തിന, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകള്‍ക്ക് ബാധകമായിരിക്കും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താമെന്ന് മന്ത്രാലയം അറിയിച്ചു.
നഗരത്തിലെ പ്രധാന റോഡ് റോയല്‍ ഒമാന്‍ പോലീസ് അടച്ചു. ബൗശറിനെയും ആമിറാത്തിനെയും ബന്ധിപ്പിക്കുന്ന അഖബ റോഡ്് താത്കാലികമായി അടച്ചു. അതിനാല്‍ യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5