നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും

ദുബായ്: നിര്‍ത്തിവെച്ച ദുബായ്- ബസ്‌റ വിമാന സര്‍വീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച, 17 ഒക്ടോബര്‍) പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ പുതിയ തീയതിക്കായി എയര്‍ലൈനില്‍ നേരിട്ടോ ട്രാവല്‍ ഏജന്‍സി മുഖേനയോ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനുകളുടെ വെബ്‌സൈറ്റ് പരിശോധിക്കുകയും സര്‍വീസുകളുടെ സമയം ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

നിര്‍ത്തിവെച്ച മറ്റു സര്‍വീസുകള്‍

  1. ബഗ്ദാദിലേക്കും ടെഹ്‌റാനിലേക്കുമുള്ള സര്‍വീസ് ഈ മാസം 23 വരെ ഉണ്ടാകില്ല, ട്രാന്‍സിറ്റ് യാത്രക്കാരെ സ്വീകരിക്കില്ല.
  2. ബെയ്‌റൂട്ടിലേക്കുള്ള സര്‍വീസും 31 വരെ നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് ട്രാന്‍സിറ്റ് യാത്ര പ്രോത്സാഹിപ്പിക്കില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy