അബുദാബി: ആരോഗ്യസേവനങ്ങളെല്ലാം ഒരൊറ്റ ആപ്പില്‍ കിട്ടിയാലോ, അതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നത്, അബുദാബിയില്‍ ഇനി എല്ലാ ആരോഗ്യ സേവനങ്ങളും താമസക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. അതിനായി ‘സേഹറ്റോണ’ എന്ന ഒരു പുതിയ സ്മാര്‍ട്ട് ആപ്പ് പുറത്തിറങ്ങി കഴിഞ്ഞു. ഏകീകൃതവും സംയോജിതവുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണിത്.
‘സേഹറ്റോണ’ യില്‍ എന്തെല്ലാം?
- ബുക്കിങ്, ഉപയോക്താവിന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എന്നിങ്ങനെ വിവിധ ആരോഗ്യ സേവനങ്ങള്‍ നല്‍കും.
- ഓണ്‍ലൈന്‍ പരിശോധനാ സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്.
- ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുള്ള പരിശോധനകള്‍, മരുന്നുകള്‍, പ്രതിരോധകുത്തിവെപ്പ് രേഖകള്‍ എന്നിവയെല്ലാം ആപ്പിലുണ്ടാകും.
- എമിറേറ്റ്സ് ജീനോം പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ജീനോമിക് റിപ്പോര്‍ട്ടുകളും ആപ്പിലൂടെ പരിശോധിക്കാം.
- ആപ്പിലെ എഐ സംവിധാനം വഴി ഉപയോക്താക്കള്‍ക്ക് അവരുടെ രോഗലക്ഷണങ്ങള്‍ നല്‍കികൊണ്ട് രോഗാവസ്ഥ മനസിലാക്കാം.
- കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ ആരോഗ്യവിദഗ്ധരെ കാണാം.
- ചികിത്സ ആരംഭിക്കാനും ഉപയോക്താക്കളെ ഈ ആപ്പ് പ്രോത്സാഹിപ്പിക്കും.
Android https://play.google.com/store/apps/details?id=com.doh.sahatna&hl=en_IN , ios https://apps.apple.com/in/app/sahatna-%D8%B5%D8%AD%D8%AA%D9%86%D8%A7/id6472413092
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5