ദുബായിലെ ജനസംഖ്യ നാല് മില്യണിലേക്ക്; കണക്കുകള്‍ പറയുന്നത് ഇപ്രകാരം

ദുബായ്: ദുബായിലെ ജനസംഖ്യ കുത്തനെ ഉയരുന്നതായി കണക്കുകള്‍. 2026 ഓടെ ജനസംഖ്യ നാല് മില്യണായി കുതിച്ചുയരുമെന്ന് ഗ്ലോബല്‍ റേറ്റിങ്‌സ് ഏജന്‍സി എസ് ആന്‍ഡ് പി ബുധനാഴ്ച പറഞ്ഞു. മികച്ച ജോലി അവസരങ്ങള്‍ തേടി എമിറേറ്റിലേക്ക് ഒഴുകുന്ന പ്രവാസികളായ പ്രൊഫഷണലുകളുടെയും വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയില്‍നിന്ന് ഉയര്‍ന്ന വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരുടെയും കുത്തൊഴുക്കില്‍ 2026 ഓടെ ദുബായിലെ ജനസംഖ്യ നാല് മില്യണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ല്‍ എമിറേറ്റിലെ പ്രതിശീര്‍ഷ ജിഡിപി ഏകദേശം 139,460 ദിര്‍ഹം ആയി കണക്കാക്കുന്നു. യുഎഇയുടെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്നവരും ജോലിക്കായി ദുബായിലേക്ക് പോകുന്നവരുമായ റെസിഡന്റ് പോപ്പുലേഷന്‍ 2023 വര്‍ഷാവസാനം 3.7 ദശലക്ഷത്തിലെത്തി. ശക്തമായ പ്രവാസി ഒഴുക്ക് മൂലം 2026 ഓടെ ഇത് 4 മില്യണിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി എസ് ആന്‍ഡ് പി വിദഗ്ധന്‍ പറഞ്ഞു. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ദുബായിലെ ജനസംഖ്യ 134,000 ല്‍ അധികം വര്‍ദ്ധിച്ചു. ഒക്ടോബര്‍ 16 ന് 3.789 ദശലക്ഷത്തിലെത്തി. 2021 ജനുവരി മുതല്‍ നഗരത്തിലെ ജനസംഖ്യ 378,000 ത്തിലധികം വര്‍ദ്ധിച്ചു. ദുബായ് – അബുദാബി, ഷാര്‍ജ എന്നിവയ്‌ക്കൊപ്പം 2024 നും 2040 നും ഇടയില്‍ സെന്റി മില്യണയര്‍മാരുടെ കുടിയേറ്റത്തില്‍ 150 ശതമാനത്തിലധികം വര്‍ധനവ് പ്രതീക്ഷിക്കുന്നു. മികച്ച 50 നഗരങ്ങളില്‍ 15ാം സ്ഥാനത്താണ് ദുബായ്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ദുബായ് ഇക്കണോമിക് അജണ്ട ഉ33 യുടെ ഭാഗമായി, അടുത്ത ദശകത്തില്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും വിദേശ വ്യാപാരം 25.6 ട്രില്യണ്‍ ദിര്‍ഹമായി വര്‍ദ്ധിപ്പിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും എമിറേറ്റ് ലക്ഷ്യമിടുന്നു. ‘2023ലെ 3.3 ശതമാനം വളര്‍ച്ചയെത്തുടര്‍ന്ന് 2024-2027ല്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ശരാശരി 3 ശതമാനത്തിനടുത്തായി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സേവന മേഖല ദുബായിയുടെ വളര്‍ച്ചയെ നയിക്കും, യുഎഇ സാമ്പത്തിക പരിഷ്‌കാരങ്ങളും. ബിസിനസ് സൗഹൃദ നിയന്ത്രണങ്ങള്‍, ലളിതമായ വിസ വ്യവസ്ഥ, ദീര്‍ഘകാല റെസിഡന്‍സി വിസകളുടെ വിജയം എന്നിവ ദുബായിലെ പുതിയ ബിസിനസുകള്‍ക്ക് ഊര്‍ജം പകരുന്നത് തുടരും, ‘എസ് ആന്‍ഡ് പി വിദഗ്ധര്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy