ഷാര്‍ജ: ഗുണമേന്മയേറിയതും ആരോഗ്യപ്രദവുമായ പാല്‍ ഇനി കുടിക്കാം, ഷാര്‍ജയില്‍ പുതിയ ഓര്‍ഗാനിക് പാല്‍ വളരെ ജനപ്രിയമായി തീര്‍ന്നിരിക്കുന്നു. ഇതിനായി താമസക്കാര്‍ രാവിലെ ആറുമണി മുതല്‍ തന്നെ ക്യൂവില്‍ നില്‍ക്കുകയാണ്. വില്‍പ്പന തുടങ്ങി മണിക്കൂറുകള്‍ക്കകം പാല്‍ കുപ്പികള്‍ വിറ്റുതീരും. ഏകദേശം 4,000 ലിറ്ററുള്ള ഒരു ദിവസത്തെ ബാച്ച് പത്ത് മണിക്കുള്ളില്‍ വിറ്റുതീരുന്നു. ‘മെലിഹ ഓര്‍ഗാനിക് മില്‍ക്ക’് എന്ന് വിളിക്കപ്പെടുന്ന ഈ ഉത്പന്നം ഷാര്‍ജ സഹകരണ സൊസൈറ്റിയില്‍ ഓഗസ്റ്റിലാണ് അവതരിപ്പിച്ചു. കൃത്രിമമായി ഒന്നും ചേര്‍ക്കാതെ ഇത് വിവിധ വലിപ്പങ്ങളില്‍ ലഭ്യമാണ്. ദൂരനിന്നു വരെ വാഹനമോടിച്ച് ഈ പാല്‍ വാങ്ങാന്‍ വരുന്നവരുണ്ട്. ‘ഇത് വേഗത്തില്‍ വിറ്റുതീരുന്നതിനാല്‍ കിട്ടാന്‍ വളരെ പ്രയാസമാണെന്നും ഒടുവില്‍ ഒരു ബോട്ടില്‍ കിട്ടിയെന്നും എല്ലാ ദിവസവും സ്‌റ്റോറില്‍ പോയി ഈ പാല്‍ വാങ്ങുന്നുണ്ടെന്നും്’, പാല്‍ വാങ്ങാന്‍ റാസ് അല്‍ ഖൈമയില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്ന മറിയം അല്‍ ഹമാദി പറഞ്ഞു. പാലിന്റെ ലഭ്യത നിലനിര്‍ത്താന്‍ പാല്‍ ഉത്പാദകര്‍ എല്ലാ ദിവസവും സ്റ്റോക്കുകള്‍ നിറയ്ക്കണം. പാലിന്റെ ദ്രുതഗതിയിലുള്ള വിജയം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ ബ്രാന്‍ഡിനെ പ്രേരിപ്പിച്ചു. ഇപ്പോള്‍ യൂണിയന്‍ കോപ്പ് സ്റ്റോറുകളില്‍നിന്ന് മെലിഹ പാല്‍ വാങ്ങാം. കുറച്ച് ചെലവേറിയതാണെങ്കിലും ഇത് ഓര്‍ഗാനിക് ആയതിനാല്‍ പ്രിസര്‍വേറ്റീവുകളൊന്നും ഇല്ലാത്തതിനാല്‍, യുഎഇ നിവാസികള്‍ക്ക് ഇതിന്റെ ആരോഗ്യഗുണങ്ങളാണ് മുഖ്യം. ‘മെലിഹ ആരോഗ്യകരം മാത്രമല്ല, അത് രുചികരവുമാണ്. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കില്ല. ഇത് ഞങ്ങള്‍ക്കൊരു പ്രധാന ഭക്ഷണമായി മാറുന്നു’, ദുബായില്‍ താമസമാക്കിയ അല്‍സെയ്ന്‍ പങ്കുവെച്ചു. നാല് ശതമാനത്തിലധികം കൊഴുപ്പും 3.5 ശതമാനം പ്രോട്ടീനും അടങ്ങിയ എളുപ്പത്തിലുള്ള ദഹനവും കുറഞ്ഞ കുടല്‍ അസ്വസ്ഥതയും പ്രദാനം ചെയ്തുകൊണ്ട് ഈ പാല്‍ വേറിട്ടുനില്‍ക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
living in uae
വൈറലായ യുഎഇയിലെ പാല്‍, ആറ് മണി മുതല്‍ ക്യൂ; മണിക്കൂറുകള്‍ക്കകം വിറ്റുതീരും