യുഎഇ: 40,000 ലധികം വിനോദ പരിപാടികള്‍, ‘ആഗോള ഗ്രാമ’ത്തില്‍ ഇനി ആറുമാസം ആഘോഷം

ദുബായ്: ആറ് മാസം നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ ഗ്രാമത്തില്‍ ഇനി ആഘോഷ പെരുമഴ. ഗ്ലോബല്‍ വില്ലേജിന്റെ 29ാം സീസണില്‍ 40,000 ത്തിലധികം വിനോദ പരിപാടികളുണ്ടാകും. ഷോപ്പിങ് അനുഭവം തീര്‍ക്കാന്‍ 3,500 ഷോപ്പിങ് സ്ഥാപനങ്ങളുണ്ടാകും. ഇപ്രാവശ്യം 30 പവലിയനുകളാണുള്ളത്. 250 ലധികം ലോകോത്തര ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കും. ആഗോള വില്ലേജില്‍ പുതിയതായി റസ്റ്ററന്റ് പ്ലാസ തുറന്നു. 200 ലധികം റൈഡുകളും ഗെയിമുകളും ഉണ്ടാകും. ആകാശത്ത് വര്‍ണപ്പെരുമഴ പെയ്യിച്ചും പെരുമ്പറ കൊട്ടി ആഘോഷിച്ചുമായിരുന്നു ഗ്ലോബല്‍ വില്ലേജിന്റെ ഉദ്ഘാടനം.

പ്രവര്‍ത്തനസമയം

  • ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം.
  • വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി ഒന്നുവരെ പ്രവര്‍ത്തിക്കും.
  • ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റിന് 25 ദിര്‍ഹമാണ് ഓണ്‍ലൈനില്‍ നിരക്ക്.
  • ഏതു ദിവസവും കയറാവുന്ന ടിക്കറ്റിന് 30 ദിര്‍ഹമാണ് ഈടാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy