ദുബായ്: ഇനി കാശും വേണ്ട, കാര്‍ഡും വേണ്ട, സാധനങ്ങള്‍ വാങ്ങാന്‍ കൈപ്പത്തി മാത്രം മതി. ദുബായില്‍ പുതുതായി അവതരിപ്പിച്ച ‘പേ ബൈ പാം’ എന്ന സംവിധാനം ശ്രദ്ധ നേടുകയാണ്. 2026 ല്‍ പ്രാബല്യത്തിലാകുന്ന ‘പേ ബൈ പാം’ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് അവതരിപ്പിച്ചത്. നോല്‍കാര്‍ഡിന് പകരം കൈപ്പത്തി കാണിച്ചാല്‍ മെട്രോ യാത്ര ചെയ്യാം. സ്മാര്‍ട് ഗേറ്റില്‍ നോല്‍ കാര്‍ഡ് പതിപ്പിക്കുന്ന അതേസൗകര്യത്തോടുകൂടി കൈപ്പത്തി പതിപ്പിക്കാം. യാത്ര അവസാനിച്ചാല്‍ സ്മാര്‍ട് ഗേറ്റില്‍ കൈപ്പത്തി പതിപ്പിച്ച് തിരിച്ചിറങ്ങാം. യാത്രയ്ക്ക് ചെലവായ തുക നോല്‍കാര്‍ഡില്‍ നിന്ന് ഈടാക്കും. നോല്‍കാര്‍ഡ് മാത്രമല്ല, പണമിടപാട് കാര്‍ഡുകള്‍ക്ക് പകരമായും കൈപ്പത്തി ഉപയോഗിക്കാം. ഭാവിയില്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും പണമിടപാടിനും സാധനങ്ങള്‍ വാങ്ങാനും കൈപ്പത്തി ഉപയോഗിക്കാം. യുഎഇ വിഷന്‍ 2031 ന്റെ ഭാഗമായാണ് ‘പേ ബൈ പാം’ നടപ്പിലാക്കുന്നത്. ഐസിപിയുടെയും യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെയും സഹകരണത്തോടെയാണ് പേ ബൈ പാം എന്ന സംവിധാനം നടപ്പാക്കുന്നത്.
‘പേ ബൈ പാം’ എങ്ങനെ പ്രവര്‍ത്തിക്കും?
നോല്‍ ടിക്കറ്റ് മെഷീനിലൂടെ നോല്‍ കാര്‍ഡും കൈപ്പത്തിയും തമ്മില്‍ ബന്ധിപ്പിക്കണം. ആദ്യം നോല്‍ സ്കാന്‍ ചെയ്യണം. അതിന് ശേഷം നിശ്ചിത സ്ഥലത്ത് കൈപ്പത്തിയും സ്കാന്‍ ചെയ്യണം. തുടര്‍ന്ന്, സന്ദേശങ്ങള്‍ സ്ക്രീനില്‍ വരുന്നതനുസരിച്ച് കൈപ്പത്തി നോല്‍ കാര്ഡുമമായി ബന്ധിപ്പിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5