ആലപ്പുഴ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മൂന്നുപേര്‍ പോലീസ് വലയില്‍. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്. നിസാര്‍ എന്നിവരാണ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്് പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി കള്ളപ്പണം സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടു വരികയായിരുന്നു ഇവര്‍. ഇവരുടെ പിന്നിലുള്ളവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പോലീസും സംയുക്തമായി ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1,01,01,150 രൂപയുടെ കുഴല്‍പ്പണവുമായാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്. പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പിടികൂടിയത്. ട്രെയിന്‍- റോഡ് മാര്‍ഗം കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് വന്‍തോതില്‍ കുഴല്‍പ്പണം എത്തുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികള്‍ ഇതിനുമുമ്പ് പലപ്രാവശ്യം കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
kerala
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി, ഒരു വര്‍ഷത്തിനിപ്പുറം പോലീസ് വലയില്‍; കുടുങ്ങിയതിങ്ങനെ