അബുദാബി: കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആകാശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് യുഎഇ. എന്നാലിതാ പുതിയ പ്രതിഭാസം ആകാശത്ത് വിരിഞ്ഞുകഴിഞ്ഞു. ചന്ദ്രന്‍ പതിവിലും പൂര്‍ണ്ണമായി കാണപ്പെട്ടു, അതായാത് യുഎഇ ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണിനെയാണ് കാണുന്നതെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് മാനേജറായ ഖദീജ അല്‍ ഹരീരി പറഞ്ഞു. ഭൂമിയുടെ ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം. കൂടാതെ, സാധാരണയേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ കാണപ്പെടും. ഏറ്റവും അടുത്ത് കാണപ്പെടുന്നതിനാല്‍, ചന്ദ്രന്‍ മനുഷ്യന്റെ കാഴ്ചയ്ക്ക് കൂടുതല്‍ തെളിച്ചമുള്ളതായി കാണപ്പെടുമെന്ന് ഖദീജ പറഞ്ഞു. ഹണ്ടിംഗ് സീസണിന്റെ (വേട്ടയാടല്‍ സീസണ്‍) ആരംഭം കുറിക്കുന്നതിനാല്‍ ഹണ്ടേഴ്‌സ് മൂണ്‍ എന്നാണ് ഈ സൂപ്പര്‍മൂണിന് പേരിട്ടിരിക്കുന്നത്. കടുത്ത തണുപ്പിനായി വേട്ടക്കാര്‍ തയ്യാറെടുക്കാന്‍ തുടങ്ങുന്നതിനുള്ള ഒരു സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. 2024 ലെ നാല് സൂപ്പര്‍മൂണുകളില്‍ മൂന്നാമത്തേതും ജ്യോതിശാസ്ത്രപരമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ് ഹണ്ടേഴ്‌സ് മൂണ്‍. ചന്ദ്രന്റെ യഥാര്‍ഥ നിറത്തില്‍ മാറ്റമില്ല.
യുഎഇ നിവാസികള്‍ക്ക് എപ്പോഴാണ് സൂപ്പര്‍മൂണ്‍ കാണാന്‍ കഴിയുക?
ഒട്‌കോബര്‍ 17 ന് ഹണ്ടേഴ്‌സ് മൂണ്‍ ഉച്ചസ്ഥായിയിലെത്തും. രാത്രി മുഴുവന്‍ അതിന്റെ ഉച്ചസ്ഥായി തുടരും. ഇതിന് ശേഷം, അതൊരു സൂപ്പര്‍ മൂണ്‍ അല്ലെങ്കിലും അടുത്ത രണ്ട് ദിവസത്തേക്ക് മനുഷ്യന്റെ കണ്ണിന് സമാനമായി ദൃശ്യമാകും. ഈ കാലയളവിനുശേഷം, ചന്ദ്രന്റെ മാറുന്ന ഘട്ടത്തെ തുടര്‍ന്ന്, അടുത്ത ഘട്ടത്തില്‍ പ്രവേശിക്കുമ്പോള്‍ ചന്ദ്രന്‍ വ്യത്യസ്തമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും ഇന്നലെ സൂപ്പര്‍മൂണ്‍ വ്യൂവിങ് പരിപാടി സംഘടിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5