ദുബായ്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദര്‍ശനമേളയായ ജൈടെക്‌സ് ഗ്ലോബലിലൂടെയാണ് കേരളത്തില്‍ ഇത്രയധികം നിക്ഷേപമെത്തിയതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ അഭിപ്രായപ്പെട്ടു. അഞ്ചുദിവസങ്ങളിലായാണ് മേള നടക്കുന്നത്. രണ്ടുലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. 27 സ്റ്റാര്‍ട്ടപ്പുകളാണ് ഇത്തവണ മേളയില്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസരംഗം കേന്ദ്രീകരിച്ചുള്ള ആശയങ്ങളാണ് ഇത്തവണ അവതരിപ്പിച്ചത്. സര്‍വേ സ്പാരോ, കോഡിലര്‍, ഡ്രിം ലൂപ്, ഹൊറിസോണ്‍, ഫ്‌ലോഫ്‌ലക്‌സ്, റോഡ് മേറ്റ്, എജുപോര്‍ട്ട്, എക്‌സ്പ്രസ് ബേസ്, സീറോവാട്ട്, ട്രാവിഡക്‌സ്, പപ്പിജോ, ബില്യണ്‍ ലൈവ്‌സ്, സാസ് ഓര്‍ഡര്‍, യുപി ബഫ്.കോം തുടങ്ങിയവയാണ് കേരളത്തില്‍നിന്നുള്ള പ്രധാന സ്റ്റാര്‍ട്ടപ്പുകള്‍. ജൈടൈക്‌സിന്റെ രണ്ടാം ദിനത്തില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5